Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ലൗജിഹാദ് തെരുവിൽ നേരിടും ഹനുമാൻ സേന

11 Jul 2024 19:14 IST

Jithu Vijay

Share News :

കോഴിക്കോട് : കേരളത്തിൽ ഒളിഞ്ഞും തെളിഞ്ഞും സ്നേഹം നടിച്ച് ഹിന്ദു യുവതികളെ വ്യാപകമായി മതപരിവർത്തനം നടത്തി പർദ്ദധാരികൾ ആകുന്നുവെന്നും ഇത് സാമൂഹ്യമായി തെരുവിൽ നേരിടുമെന്ന് ഹനുമാൻ സേനാ ഭാരത് സംസ്ഥാന ചെയർമാൻ എ എം

ഭക്തവത്സലൻ പറഞ്ഞു. പന്തീരങ്കാവ് സദ്ഗുരു ആശ്രമത്തിൽ വച്ച് ചേർന്ന സേനയുടെ ജില്ലാ പ്രവർത്തകസമിതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


ജമ്മു കാശ്മീരിൽ കത്വവ ഭീകര ആക്രമണത്തിൽ മരിച്ച അഞ്ചു ജവാൻമാർക്ക് ആദരാഞ്ജലികൾ അർപ്പിച്ചു സംസ്ഥാനസമ്പർക്ക പ്രമുഖ് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന മഠം മന്ദിർ പ്രമുഖ് ഉണ്ണികൃഷ്ണൻ കരിപ്പാലി, പ്രചാർ പ്രമുഖ് സഞ്ചയ് നിസരി , മാതൃശക്തി സംസ്ഥാന പ്രമുഖ് ശ്രീമതി ലക്ഷ്മിക്കുട്ടി ഗോപാലകൃഷ്ണൻ, ഭൗതിക പ്രമുഖ് പരുത്തിയിൽ സുരേന്ദ്രൻ ,ആചാര്യൻ കെ പ്രേമചന്ദ്രൻ, സി പി പ്രേമരാജ് ,ബാലൻ ശാന്തി വലംബൂർ , എന്നിവർ സംസാരിച്ചു. കർക്കടകം രാമായണമാസമായി ആചരിക്കുവാനും രാമായണം ഇല്ലാത്ത വീടുകളിൽ രാമായണം എത്തിക്കുവാനും തീരുമാനിച്ചു. ക്ഷേത്രങ്ങൾ ദേവസ്വം ബോർഡിൽ നിന്ന് മോചിപ്പിക്കുവാൻ ക്ഷേത്ര വിമോചന സമരത്തിന് നേതൃത്വം നൽകുവാൻ യോഗത്തിൽ തീരുമാനമായി. ശോഭ അയ്യർ സ്വാഗതവും, ശ്രീ കലാ വിജയൻ നന്ദിയും രേഖപ്പെടുത്തി.

Follow us on :

More in Related News