Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Jul 2024 23:35 IST
Share News :
ചാവക്കാട്:തീരപ്രദേശത്തെ സാധാരണക്കാരുടെ ആശ്രയമായ ചാവക്കാട് താലൂക്കാശുപത്രിയിൽ രാത്രി സമയങ്ങളിൽ കൂടുതൽ ഡോക്ടർമാരെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് മുസ്ലീം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി നടത്തിയ സമരം ഫലം കണ്ടു.മഴക്കാല,രോഗങ്ങളും മറ്റു പകർച്ച വ്യാധികളും മൂലം ജനങ്ങൾ താലൂക്കാശുപത്രിയിൽ എത്തുമ്പോൾ ഡോക്ടർമാരുടെ കുറവ് മൂലം രോഗികൾ ബുദ്ധിമുട്ടുന്നത് പതിവ് കാഴ്ചയായിരുന്നു.ഇതിന് പരിഹാരം കാണണമെന്ന ആവശ്യത്തോടെ കഴിഞ്ഞ ദിവസം മുസ്ലീം ലീഗ് ചാവക്കാട് മുനിസിപ്പൽ കമ്മിറ്റി സമരം ആരംഭിക്കുകയായിരുന്നു.പ്രസ്തുത വിഷയത്തിൽ ആശുപത്രി സൂപ്രണ്ടിനെ കണ്ട് അടിയന്തിര നടപടി കൈക്കൊള്ളണമെന്ന് ലീഗ് നേതൃത്വം നിവേദനത്തിലൂടെ അറിയിച്ചിരുന്നു,അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.സാധാരണ ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ നിന്നും ഒളിച്ചോടാൻ അധികാരികളെ അനുവദിക്കില്ല.ദിനംപ്രതി നൂറുകണക്കിന് രോഗികളാണ് ചാവക്കാട് താലൂക്ക് ഹോസ്പിറ്റലിൽ എത്തുന്നത്,അവരുടെ ബുദ്ധിമുട്ടുകൾ കാണാതെ പോകാൻ മുസ്‌ലിം ലീഗിന് ആകില്ല എന്നും നേതാക്കൾ പറഞ്ഞു.മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി,ജനറൽ സെക്രട്ടറി പി.എം.അനസ്,നേതാക്കളായ കുഞ്ഞീൻ ഹാജി,എൻ.കെ.റഹീം,എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ,മണ്ഡലം ട്രഷറർ സമ്പാഹ് താഴത്ത്,ഇക്ബാൽ കാളിയത്ത്,മജീദ് ചാവക്കാട്,സാലിഹ് മണത്തല,ഹാഷിം മാലിക്,പേള ബഷീർ, അബ്ദുൽ കാദർ എന്നിവർ സംബന്ധിച്ചു.
Follow us on :
Tags:
Please select your location.