Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് പ്രത്യേക ക്യൂവിലൂടെ പ്രാദേശികർക്ക് ലഭിച്ചിരുന്ന ദർശന സൗകര്യം പുറത്തേക്ക് മാറ്റിയത് പ്രതിഷേധാർഹമാണെന്ന്..

16 Dec 2024 22:10 IST

MUKUNDAN

Share News :

ഗുരുവായൂർ:ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് പ്രത്യേക ക്യൂവിലൂടെ പ്രാദേശികർക്ക് ലഭിച്ചിരുന്ന ദർശന സൗകര്യം പുറത്തേക്ക് മാറ്റിയത് പ്രതിഷേധാർഹമാണെന്ന് ഗുരുവായൂർ നഗരസഭ 18 -ആം വാർഡ് ബിജെപി കൗൺസിലർ ശോഭഹരിനാരായണൻ.ക്ഷേത്രത്തിലെ എല്ലാ കാര്യത്തിലും പ്രാദേശികരെ അകറ്റി നിർത്തുകയും ഒഴിവാക്കുകയും ചെയ്യുന്നതിൻ്റെ ഭാഗമായാണ് ഈ നടപടിയെ കാണാൻ സാധിക്കൂ.പ്രാദേശിക ക്യൂ പഴയതുപോലെ അകത്തുനിന്ന് തന്നെ ആക്കണം.കൂടാതെ പണ്ട് സ്ത്രീകൾക്ക് വടക്ക് വശത്ത് പ്രത്യേക ക്യൂ സംവിധാനമുണ്ടായിരുന്നു.അവശത ഉള്ള സ്ത്രീകൾക്കും,അസുഖക്കാർക്കും,ഗർഭിണികളായ സ്ത്രീകൾക്കും സൗകര്യപ്രദമായ ഈ ക്യൂ ക്ഷേത്രത്തിന് പുറത്തേക്ക് മാറ്റി പിന്നീട് നിർത്തലാക്കുകയാണ് ചെയ്തത്.സ്ത്രീകൾക്ക് ഉപകാരപ്രദമായ ഈ ക്യൂ സിസ്റ്റം പുനസ്ഥാപിക്കണമെന്ന് ശോഭ ഹരിനാരായണൻ ആവശ്യപ്പെട്ടു. 


Follow us on :

More in Related News