Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 May 2025 23:44 IST
Share News :
തുറയൂർ : അകലാപ്പുഴയോട് ചേർന്നുള്ള തണ്ണീർത്തടങ്ങൾ സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തുന്നത് അനുവദിക്കാൻ കഴിയില്ലെന്ന് എ.ഐ.വൈ.എഫ് മേപ്പയ്യൂർ മണ്ഡലം കമ്മിറ്റി. മത്സ്യസമ്പത്തിൻ്റെ പ്രജനന കേന്ദ്രമായ പുഴയോട് ചേർന്നുള്ള തണ്ണീർത്തടങ്ങൾ ടൂറിസം പദ്ധതികളുടെ മറവിൽ വ്യാപകമായി മണ്ണിട്ട് നികത്തുകയാണ്. ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടൽ ഉണ്ടാവണമെന്നും നികത്തിയ തണ്ണീർത്തടങ്ങൾ പൂർവ്വസ്ഥിതിയിലാക്കണമെന്നും എ.ഐ.വൈ.എഫ് ആവശ്യപ്പെട്ടു.
എ.ഐ.വൈ.എഫ് ജില്ലാ ജോ: സെക്രട്ടറി ധനേഷ് കാരയാട് , സിപിഐ തുറയൂർ ലോക്കൽ സെക്രട്ടറി കെ രാജേന്ദ്രൻ ,മണ്ഡലം ജോ: സെക്രട്ടറി പി.ടി സനൂപ് , മണ്ഡലം കമ്മിറ്റി അംഗം അദ്വൈത് പി ആർ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.
മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഇതേ സ്ഥലത്ത് മണ്ണിട്ട് നികത്തിയപ്പോൾ എ.ഐ.വൈ.എഫ് ഇടപെടൽ കാരണം ബന്ധപ്പെട്ട അധികാരികൾ സ്ഥലം പൂർവ്വ സ്ഥിതിയിലാക്കിയിരുന്നു. വീണ്ടും നിയമങ്ങൾ കാറ്റിൽ പറത്തി ഇപ്പോൾ പുഴക്കരികിലെ തണ്ണീർത്തടങ്ങൾ പൂർണമായും സ്വകാര്യ വ്യക്തികൾ മണ്ണിട്ട് നികത്തുകയാണ്.
Follow us on :
Tags:
More in Related News
Please select your location.