Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഏങ്ങണ്ടിയൂർ പഞ്ചായത്ത് ഭരണത്തിനെതിരെ "കുറ്റ വിചാരണ യാത്ര" നടത്തി

02 Oct 2025 16:20 IST

MUKUNDAN

Share News :

ഏങ്ങണ്ടിയൂർ:ഏങ്ങണ്ടിയൂർ പഞ്ചായത്തിൽ പതിറ്റാണ്ടുകളായി തുടർഭരണം നടത്തുന്ന സിപിഎം നേതൃത്വത്തിലുള്ള ഇടത് മുന്നണി ഭരണസമിതികളുടെ കോട്ടങ്ങളും,ഭരണ കെടുകാര്യസ്ഥതയും തുറന്നുകാട്ടി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി ജയന്തി ദിനത്തിൽ കുറ്റവിചാരണ യാത്ര നടത്തി.ചേറ്റുവ കടവിലെ ഗാന്ധി ചിത്രത്തിൽ പുഷ്പ്പാർച്ചനയോടെ തുടക്കം കുറിച്ച കുറ്റവിചാരണ യാത്ര കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗം ടി.എൻ.പ്രതാപൻ ഉദ്ഘാടനം ചെയ്തു.അന്ധമായ രാഷ്ട്രീയ തിമിരം ബാധിച്ച ഭരണകൂടങ്ങളും,ഭരണ നേതൃത്വങ്ങളുമാണ് വികസന പ്രക്രിയയെ അട്ടിമറിക്കുന്നത്.സിപിഎമ്മിൻ്റെ നേതൃത്വത്തിലെ ഇടത് ഭരണസമിതികൾ നടത്തുന്ന രാഷ്ട്രീയ വിവേചനം ഗാന്ധിജി വിഭാവനം ചെയ്ത് പഞ്ചായത്തുകളുടെ വികേന്ദ്രീകരണാധികാരത്തെ വികലമാക്കിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ജാഥാ ക്യാപ്റ്റൻ മണ്ഡലം കോൺഗ്രസ് പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ കാര്യാട്ട് അധ്യക്ഷത വഹിച്ചു.ജാഥാ വൈസ് ക്യാപ്റ്റൻ ഡിസിസി മെമ്പർ ഇർഷാദ് കെ.ചേറ്റുവ,ജാഥാ മാനേജർ ഘോഷ് തുഷാര,നേതാക്കളായ സി.എ.ഗോപാലകൃഷ്ണൻ,സി.വി.തുളസീദാസ്,ഫാറൂക്ക് യാറത്തിങ്കൽ,സി.എ.ബൈജു,ഒ.വി.സുനിൽ,കെ.പി.പ്രലോഭ്,സി.കെ.മധു,പഞ്ചായത്ത് അംഗങ്ങളായ ഉഷ.വി.പുരുഷോത്തമൻ,ചെമ്പൻ ബാബു എന്നിവർ പ്രസംഗിച്ചു.കുറ്റവിചാരണയാത്രക്ക് സാലിഷ് തുഷാര,ലിതീഷ് കല്ലുങ്ങൽ,എ.എൻ.ആഷിക്ക്,ബീന തുളസീദാസ്,ഷെമീറ മുഹമ്മദാലി,രാധാ രവി എന്നിവർ നേതൃത്വം നൽകി.


Follow us on :

More in Related News