Tue Dec 12, 2023 10:56 PM 1ST

Location  

Sign In

എൻ.വി. ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ചു

14 Jun 2025 21:39 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി:ജനാധിപത്യവേദി നിർവാഹകസമിതിയംഗവും

എഴുത്തുകാരനും സാമൂഹ്യ വിമർശകനുമായ എൻ.വി.ബാലകൃഷ്ണനെ കള്ളക്കേസ് ചുമത്തി അറസ്റ്റ് ചെയ്യുകയും വീട് റെയ്ഡ് ചെയ്യുകയും ചെയ്ത പോലീസ് നടപടിയിൽ ജനാധിപത്യവേദി കോഴിക്കോട് ജില്ലാകമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.


2025 ഫെബ്രുവരി 25 ന് എൻ.വി.ബാലകൃഷ്ണൻ ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത ഫാഷിസ്റ്റ് വിരുദ്ധ നിലപാടുകളിൽ വെള്ളം ചേർക്കുന്ന സി.പി.ഐ എമ്മിന്റെ രാഷ്ട്രീയ നിലപാടുകളെ വിമർശിക്കുന്ന പോസ്റ്റിനെതിരെയാണ് കേരളത്തിലെ ആഭ്യന്തര വകുപ്പ് കേസെടുത്തിരിക്കുന്നത്.

ജനാധിപത്യപരമായരാഷ്ട്രീയ വിമർശനത്തപ്പോലും അങ്ങേയറ്റത്തെ അസഹിഷ്ണുതയോടെ

സമീപിച്ച് അഭിപ്രായ സ്വാതന്ത്ര്യത്തെ കൂച്ചുവിലങ്ങിടുന്ന പിണറായി സർക്കാരിന്റെ ലജ്ജാകരമായ നീക്കത്തിനെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിഷേധിക്കണമെന്ന് ജനാധിപത്യവേദി ജില്ലാകമ്മിറ്റി ആവശ്യപ്പെട്ടു.

ഇന്ത്യൻ ജനാധിപത്യത്തെ കാർന്നുതിന്നുന്ന മോദി ഗവൺമെന്റിന്റെ ഫാഷിസ്റ്റ് നയങ്ങൾക്കെതിരായ രാഷ്ട്രീയ അഭിപ്രായങ്ങളേയും പൊളിറ്റിക്കൽ കാർട്ടൂണു കളെയും,ആവിഷ്കാരങ്ങളെയും ദേശദ്രോഹ പ്രവർത്തനമായി മുദ്രകുത്തി ഇല്ലാതാക്കിക്കളയാമെന്നത് പിണറായി സർക്കാരിന്റെ വ്യാമോഹം മാത്രമാണ്. ജനാധിപത്യപരമായ വിമർശനങ്ങളെ ഭയം വിതറി നിശബ്ദമാക്കാൻ പരിശ്രമിക്കുന്ന മോദി ഗവൺമെന്റിന്റെ ജൂനിയർ പാർട്ട്നറായി കേരളത്തിലെ പിണറായി സർക്കാരും ആഭ്യന്തര വകുപ്പും മാറിക്കഴിഞ്ഞുവെന്നതാണ് എൻ.വി.ബാലകൃഷ്ണനെതിരായ കള്ളക്കേസിലൂടെ

വെളിവാക്കപ്പെടുന്നതെന്ന് ജനാധിപത്യവേദി കുറ്റപ്പെടുത്തി.

പി.കെ. പ്രിയേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.പി.ചന്ദ്രൻ, അഡ്വ.സി. ലാൽ കിഷോർ, എ.മുഹമ്മദ് സലീം എന്നിവർ സംസാരിച്ചു.




Follow us on :

Tags:

More in Related News