Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സേവ് കോൺഗ്രസ്സിൻ്റെ പേരിൽ വ്യാജപ്രചരണം-ഗൂഢാലോചന പുറത്ത് കൊണ്ട് വരണമെന്ന് നഗരസഭ ചെയർമാനും ചാലക്കുടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ടും

11 Jul 2024 15:54 IST

WILSON MECHERY

Share News :


ചാലക്കുടി:

ചാലക്കുടി ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ആക്രമിക്കപ്പെട്ടുവെന്നും, കുറ്റവാളികളെ നഗരസഭ ചെയർമാൻ സംരക്ഷിക്കുന്നു എന്നുമുള്ള വ്യാജപ്രചരണം നടത്തിയത് സംബന്ധിച്ച് അന്വേഷിക്കണമെന്നും, സേവ് കോൺഗ്രസ്സ് എന്ന പേരിൽ ഇല്ലാത്ത പോസ്റ്റർ പ്രചരിപ്പിക്കുകയും ചെയ്തവർക്കെതിരെ നടപടി സ്വീകരിക്കണമെന്നും,

ചെയർമാൻ എബി ജോർജ്ജും, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ടും മുൻ ചെയർമാനുമായ വി.ഒ. പൈലപ്പനും പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.ആക്രമിക്കപ്പെട്ടു എന്ന പ്രചരണം ഇല്ലാത്ത ഒരു സംഭവമാണ്.ഇത്തരമൊരു കാര്യത്തെ കുറിച്ച് യാതൊരു വിധ കേസോ അന്വേഷണമോ നിലവിലില്ല.ഇല്ലാത്ത ഒരു സംഭവത്തിലെ പ്രതികളെ ചെയർമാൻ സംരക്ഷിക്കുന്നു എന്ന് പറയുന്നതിന് പിന്നിലും ഗൂഢാലോചനയുണ്ട്.

കോൺഗ്രസ്സ് നേതൃത്വത്തിനിടയിൽ അസ്വാരസ്യം ഉണ്ടാക്കി, നഗരസഭ ഭരണത്തെ അപകീർത്തിപ്പെടുത്തുവാനുള്ള ശ്രമമാണ് ഇതിന് പിന്നിൽ.CPM ഉൾപ്പെടെയുള്ള പാർട്ടികളിലെ ചില നേതാക്കളുടേയും, അടുത്ത തെരഞ്ഞെടുപ്പിൽ മൽസരിക്കാൻ തയ്യാറായിരിക്കുന്ന ചിലരുടേയും ഗുഡാലോചനയുടെ ബാക്കിപത്രമാണ് ഇപ്പോഴത്തെ പോസ്റ്റർ പ്രചരണം.

ഇത് സംബന്ധിച്ച് പോലീസിൻ പരാതി നൽകുമെന്നും നേതാക്കൾ പറഞ്ഞു.

Follow us on :

More in Related News