Tue Dec 12, 2023 10:56 PM 1ST
Location
Sign In
22 Jun 2024 23:10 IST
Share News :
തൃശൂർ: റോഡിലെ കുഴി ഒഴിവാക്കാൻ മുഖ്യമന്ത്രിയുടെ വാഹനം വഴിതിരിച്ചുവിട്ടു. കുന്നംകുളത്ത് നിന്ന് കേച്ചേരി വഴിയുള്ള റോഡിലെ കുഴി ഒഴിവാക്കാനായാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനം വഴിതിരിച്ചുവിട്ടത്. കോഴിക്കോട് നിന്ന് തൃശൂർ രാമനിലയത്തിലേക്കുള്ള യാത്രക്കായി കുന്നംകുളത്ത് നിന്ന് വടക്കാഞ്ചേരി വഴിയാണ് വാഹനം വഴിമാറിഓടിയത്.
കുന്നംകുളം - കേച്ചേരി പാതയിലെ റോഡിൽ കുഴികൾ ഉള്ളതിനാൽ യാത്രദുരിതം രൂക്ഷമാണ്. കോഴിക്കോട് നടന്ന പരിപാടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം തൃശൂരിലേക്ക് പോയത്. അക്കിക്കാവ് -കേച്ചേരി റോഡിൽ നിർമ്മാണ പ്രവർത്തനം നടക്കുന്നതിനാൽ ഈ വഴി യാത്രയില്ല.
എന്നാൽ കുന്നംകുളത്ത് നിന്നും മുണ്ടൂര് വരെയുള്ള റോഡ് പൂർണ്ണമായും തകർന്ന് കിടക്കുകയാണ്. റോഡിലെ കുഴികൾമൂലം അനിയന്ത്രിതമായ ഗതാഗതകുരുക്കുമുണ്ട്.
Follow us on :
Tags:
Please select your location.