Tue Dec 12, 2023 10:56 PM 1ST

Location  

Sign In

48 മണിക്കൂർ ഉപവാസം സമാപിച്ചു.

30 Aug 2025 11:29 IST

ENLIGHT MEDIA PERAMBRA

Share News :

മേപ്പയൂർ: ഗ്രാമ പഞ്ചായത്തിന്റെ ദുർഭരണത്തിലും അഴിമതിക്കുമെതിരെ മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡണ്ട് പി.കെ. അനീഷ് നടത്തിയ 48 മണിക്കൂർ ഉപവാസം കെ.പി.സി. സി രാഷ്ട്രീയ കാര്യസമിതി അംഗം എൻ. സുബ്രഹ്മണ്യൻ നാരങ്ങാനീര് നൽകി അവസാനിപ്പിച്ചു. ഗ്രാമപഞ്ചായത്തിനെതിരെ തയ്യാറാക്കിയ കുറ്റപത്രം ഡി. സി.സി പ്രസിഡണ്ട് കെ. പ്രവീൺ കുമാർ സമർപ്പിച്ചു. യു.ഡി.എഫ് പഞ്ചായത്ത് കൺവീനർ കമ്മന അബ്ദുറഹിമാൻ ഏറ്റുവാങ്ങി.  


സ്വാഗത സംഘം ചെയർമാൻ ഇ. അശോകന്റെ അധ്യക്ഷതയിൽ നടന്ന സമാപനച്ചടങ്ങിൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി. കെ. ഫിറോസ്, ഡി.കെ. ടി.എഫ് സംസ്ഥാന പ്രസിഡണ്ട് യു. വി. ദിനേശ് മണി,ഡി.സി. സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ,സി.എച്ച്.ഇബ്രാഹിം കുട്ടി, കെ.പി.രാമചന്ദ്രൻ ,മൂസ്സ കോത്തമ്പ്ര ,പി.രത്‌നവല്ലി, കെ.പിവേണുഗോപാൽ,

ഷബീർ ജന്നത്ത്, സി.എം.ബാബു , ടി.കെ. അബ്ദുറഹിമാൻ , ഇ.കെ.മുഹമദ് ബഷീർ ,മേപ്പയൂർ കുഞ്ഞികൃഷ്ണൻ, കെ.എം. സുരേഷ് ബാബു ,ഏ.കെ. ബാലകൃഷ്ണൻ ,ആന്തേരി ഗോപാലകൃഷണൻ ,പി.കെ. രാഘവൻ,സത്യൻ വിളയാട്ടൂർ എന്നിവർ സംസാരിച്ചു.

Follow us on :

Tags:

More in Related News