Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Apr 2024 08:15 IST
Share News :
കോഴിക്കോട്: വടകര മണ്ഡലത്തിലെ ഇടതുമുന്നണി സ്ഥാനാർത്ഥി കെ കെ ശൈലജയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചെന്ന പരാതിയിൽ മുസ്ലിം ലീഗ് പ്രാദേശികനേതാവിനെതിരെ കേസെടുത്തു. ന്യൂമാഹി പഞ്ചായത്തിലെ ലീഗ് ഭാരവാഹി അസ്ലമിനെതിരെയാണ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്ട്സാപ്പ് ഗ്രൂപ്പിൽ അസ്ലം വ്യാജപ്രചാരണം നടത്തിയെന്നാണ് പരാതി. ഗ്രൂപ്പിലെ ശബ്ദസന്ദേശം അസ്ലമിന്റേതാണെന്ന് പൊലീസ് കണ്ടെത്തി.
സമൂഹമാധ്യമങ്ങളിലൂടെയുള്ള വ്യാജപ്രചാരണം സംമ്പന്ധിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെതിരെ കെ കെ ശൈലജ പരാതി നൽകിയിരുന്നു. മുഖ്യമന്ത്രി, ഡിജിപി, ജില്ലാ കളക്ടർ എന്നിവർക്കാണ് പരാതി നൽകിയത്. ഷാഫിയുടെ അറിവോടെയാണ് സൈബർ ആക്രമണമെന്നായിരുന്നു പരാതി
Follow us on :
Tags:
Please select your location.