Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മണിമലയാറ്റിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയണം

18 Jun 2025 22:43 IST

പ്രധാന വാർത്ത ന്യൂസ് ചാനൽ

Share News :


മുണ്ടക്കയം: മണിമലയാറ്റിലേക്ക് മാലിന്യം ഒഴുക്കുന്നത് തടയാന്‍ അിയന്തിര നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് മുണ്ടക്കയം പഞ്ചായത്തു കമ്മറ്റി ആവശ്യപ്പെട്ടു.ബസ്റ്റാന്റിനോട് ചേര്‍ന്നുളള കംഫര്‍ട്ട് സ്റ്റേഷനില്‍ നിന്നും ഓടയിലൂടെ ഒഴുക്കുന്ന കക്കൂസ് മാലിന്യം എത്തുന്നത് മണിമലയാറ്റിലാണ്. ഈ ആവശ്യമുന്നയിച്ചു ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്ന് യോഗം മുന്നറിയിപ്പു നല്‍കി. ടി.സി.സെയ്തുമുഹമ്മദ് അധ്യക്ഷത വഹിച്ച യോഗം ജില്ല പ്രസിഡന്റ് ഹാജി അസീസ് ബഡായില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തു കമ്മറ്റി ഭാരവാഹികളായ പി.യു.അന്‍സാരി (പ്രസിഡന്റ്) ഷെമീര്‍ കുരീപ്പാറ(സെക്രട്ടറി) പി.എസ്.നസ്സീര്‍ (ട്രഷറര്‍)എന്നിവരെ തെരഞ്ഞെടുത്തു

Follow us on :

More in Related News