Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഭാരതീയ ദളിത്‌ കോൺഗ്രസിന്റെയും,ദളിത്‌ ലീഗിന്റെയും ബ്ലോക്ക്‌ കമ്മിറ്റിയുടെയും(യുഡിഎഫ്)ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ നടന്നു

21 Apr 2024 20:04 IST

MUKUNDAN

Share News :

ചാവക്കാട്:ഭാരതീയ ദളിത്‌ കോൺഗ്രസിന്റെയും,ദളിത്‌ ലീഗിന്റെയും ബ്ലോക്ക്‌ കമ്മിറ്റിയുടെയും (യുഡിഎഫ്)ആഭിമുഖ്യത്തിൽ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഒരുമനയൂർ പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്നു.യുഡിഎഫ് സ്ഥാനാർത്ഥി കെ.മുരളീധരനെ വമ്പിച്ച ഭൂരിപക്ഷത്തിന് വിജയിപ്പിക്കണമെന്ന് ആഹ്വാനം ചെയ്തു.ദളിത്‌ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ്‌ സതീഷ് അപ്പുകുട്ടൻ ഉദ്ഘാടനം നിർവഹിച്ചു.ദളിത്‌ കോൺഗ്രസ്സ് ബ്ലോക്ക്‌ പ്രസിഡന്റ്‌ സി.കെ.ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.ദളിത്‌ കോൺഗ്രസ്സ് സംസ്ഥാന ഭാരവാഹികളായ വാസു കോട്ടോൾ,ധന്യ ചന്ദ്രൻ,മുസ്ലിം ലീഗ്‌ നിയോജകമണ്ഡലം സെക്രട്ടറി പി.വി.ഉമ്മർകുഞ്ഞി എന്നിവർ സംസാരിച്ചു.പ്രവീൺ കുമാർ സ്വാഗതവും,വി.എ.മോഹനൻ നന്ദിയും രേഖപ്പെടുത്തി.


Follow us on :

More in Related News