Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Feb 2025 07:44 IST
Share News :
മുണ്ടക്കയം:സംസ്ഥാനത്ത് യു.ഡി.എഫ്.കൊടുങ്കാറ്റുപോലെ തിരിച്ചു വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. യു.ഡി.എഫിന്റെ നേതൃത്വത്തിലുളള മലയോര സമരയാത്ര കോട്ടയം ജില്ലാ തല പരിപാടിയുടെ ഭാഗമായി മുണ്ടക്കയത്തു നല്‍കിയ സ്വീകരണത്തിനു നന്ദി പറഞ്ഞു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ പിണറായി വിജയന്റെ ഭരണംസാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. സംസ്ഥാനത്തെ മലയോര മേഖലയില്‍ വന്യജീവി അക്രമണംരൂക്ഷമായിരിക്കുകയാണ്.ഇടുക്കിയിലും വയനാട്ടിലും കണ്ണൂരും പത്തനംതിട്ടയിലും കോട്ടയത്തും, തിരുവനന്തപുരത്തും വന്യജീവി അക്രമണം തുടര്‍ക്കഥയാവുമ്പോള്‍ സംസ്ഥാനത്തെ ഭരണകൂഡം നിഷ്‌ക്രിയമായിനിര്‍ക്കുകയാണ്.സാധാരണ ജനങ്ഹളും കര്‍ഷകരും വന്യജീവികളാല്‍ അക്രമിക്കപ്പെടുമ്പോഴും സര്‍ക്കാര്‍ ഇതിനു പരിഹാരം കാണാന്‍ ഒരു രൂപപോലും ചിലവഴിക്കാന്‍ തയ്യാറാകാത്തത് എന്തടിസ്ഥാനത്തിലാണ്.കഴിഞ്ഞ മൂന്നര വര്‍ഷക്കാലമായി സഭയ്ക്കു അകത്തും പുറത്തും ഈ വിഷയത്തിനു പ്രാധാന്യം നല്‍കി പ്രവര്‍ത്തിച്ചതു പ്രതിപക്ഷമാണ്.ഇതിനായി സഭയില്‍ ആര് അടിയന്തിര പ്രമേയം തന്നെ അവതരിപ്പിക്കേണ്ടി വന്നു.സാധാരണക്കാരുടെ ജീവന് വിധിയ്ക്കു വിട്ടുകൊടുക്കുകയാണ് സര്‍ക്കാര്‍. വന്യ ജീവി അക്രമണത്തിനെ തടയാന്‍ പണ ചിലവഴിക്കണം.വന്യമൃഗങ്ങളുടെ ചലനം അറിയാനും കൃത്രിമ ശബ്ദമുണ്ടാക്കി ഓടിക്കാനും അവയ്ക്ക് ഭക്ഷണഴും വെളളവും കാട്ടില്‍ തന്നെ ഒരുക്കാനും രാജ്യത്തെ മറ്റു സംസ്ഥാനങ്ങള്‍ തയ്യാറാകുമ്പോള്‍ പിണറായി വിജയനും ഇടതും സര്‍ക്കാരും നോക്കുകുത്തികളായി മാറുകയാണ്.ഇതു കൂടാതെബഫര്‍സോണ്‍ നടപ്പിലാക്കി വീണ്ടും ജനങ്ങളെ വെല്ലുവിളി നടത്തുകയാണ് സര്‍ക്കാര്‍ ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ ആക്കി മാറ്റിയ സര്‍ക്കാര്‍ ഒരുകിലോമീറ്ററിനുളളിലെ പാവപ്പെട്ടവന്റെ വീടുകളും കൃഷിയിടങ്ങളും വേണ്ടന്നു തീരുമാനിച്ചത് നീതികേടാണ്.എന്നുമാത്രമാണോ പമ്പാവാലിയടക്കമുളള മേഖലയെ ടൈഗര്‍റിസര്‍വ്വില്‍ പെടുത്തിസാധാരണക്കാരെ ഇറക്കിവിടാനുളള നടപടി ശക്തമായി ചെറുക്കും. യു.ഡി.എഫിന്റെ പ്രതിഷേധത്തെ തുടര്‍ന്നു റി നോട്ടിഫിക്കേഷന്‍ ഇറക്കുമെന്നു പ്രഖ്യാപിച്ച സര്‍ക്കാര്‍ യാതൊന്നും ചെയ്തിട്ടില്ല.കര്‍ഷകരെ ആട്ടിയോടിക്കുന്ന നിയമവുമായി രംഗത്തു വന്ന വനം മന്ത്രിയുടെയും ഇടതു മുന്നണിയുടെയും നിലപാടിനെതിരെ സാധാരണക്കാര്‍ക്കൊപ്പം അവരുംടെ സങ്കടത്തിനൊപ്പം യു.ഡ.എഫ് ഉണ്ടാവും.വനനിയമം നടപ്പിലാക്കാന്‍ വന്ന സര്‍ക്കാര്‍ യു.ഡി.എഫ് ജാഥ തുടങ്ങിയതോടെ പിന്‍വലിക്കേണ്ടി വന്നെന്നും വി.ഡി.സതീശന്‍ പറഞ്ഞു. മുന്‍ എം.പി .ജോയി എബ്രഹാം അധ്യക്ഷനായിരുന്നു.
Follow us on :
More in Related News
Please select your location.