Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കേരളത്തിലെ തീരദേശ ജനതയോട് കേന്ദ്ര സംസ്ഥാന സർക്കാറുകൾ തികഞ്ഞ അവഗണന കാണിക്കുകയാണെന്ന്

15 Jul 2024 16:05 IST

MUKUNDAN

Share News :

ചാവകാട്:കേരളത്തിലെ തീരദേശ ജനതയോട് കേന്ദ്ര സംസ്ഥാന സർക്കാറുകൾ തികഞ്ഞ അവഗണന കാണിക്കുകയാണെന്ന് കെപിസിസി വർക്കിംങ്ങ് പ്രസിഡൻ്റ് ടി.എൻ.പ്രതാപൻ ആരോപിച്ചു.കടൽക്ഷോഭമുൾപ്പടെയുള്ള തീര ജനതയുടെ ദുരിതത്തിന് പരിഹാരം കാണുക,വില്ലേജ് ഓഫീസുകളിൽ ആവശ്യമായ ജീവനക്കാരെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ചാവക്കാട് താലൂക്ക് ഓഫീസിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി.എൻ.പ്രതാപൻ.രൂക്ഷമായ കടൽ ക്ഷോഭം സംസ്ഥാനത്തെ കടൽ തീരം കവരുകയാണെന്നും,കടലോരത്തെ സംരക്ഷിക്കാൻ നൂതനവും,ശാസ്ത്രീയവുമായ മാർഗങ്ങൾ അവലംഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.തീരദേശ ജനതയുടെ സംരക്ഷണത്തിനായി കോൺഗ്രസ് ശക്തമായ പ്രക്ഷോഭം ആരംഭിക്കുമന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.സമര പരിപാടിയിൽ ഗുരുവായൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻ്റ് അരവിന്ദൻ പല്ലത്ത് അദ്ധ്യക്ഷത വഹിച്ചു.മുൻ കെ.പി.സി.സി മെംബർ സി.എ.ഗോപപ്രതാപൻ മുഖ്യ പ്രഭാഷണം നടത്തി.ഡി.സി സി ജനറൽ സെക്രട്ടറി കെ.ഡി.വീരമണി,ഡി.സി.സി അംഗം ഇർഷാദ് കെ.ചേറ്റുവ,മുൻ ബ്ലോക്ക് പ്രസിഡൻ്റ് ആർ.രവികുമാർ,മഹിളാ കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ബീന രവിശങ്കർ,പി.വി.ബദറുദ്ധീൻ,നളിനാക്ഷൻ ഇരട്ടപ്പുഴ,ഒ.കെ.ആർ.മണികണ്ഠൻ,സുനിൽ കാര്യാട്ട് എന്നിവർ പ്രസംഗിച്ചു.പ്രതിഷേധ മാർച്ചിന് നേതാക്കളായ കെ.വി.സത്താർ,എം.എസ്.ശിവദാസ്,എച്ച്.എം.നൗഫൽ,ആർ.കെ.നൗഷാദ്,സി.മുസ്താക്കലി,കെ.ജെ.ചാക്കോ, യൂസഫലി,കാട്ടത്തറ ഹംസ,അക്ബർ ചേറ്റുവ എന്നിവർ നേതൃത്വം നൽകി.

Follow us on :

More in Related News