Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുല്ലപ്പെരിയാർ ഡാം വിഷയത്തിൽ സമാജ്‌വാദി പാർട്ടി സമരത്തിലേക്ക്

17 Aug 2024 20:27 IST

PEERMADE NEWS

Share News :


തിരുവനന്തപുരം: മുല്ലപ്പെരിയാർ ഡാം തകർന്നാൽ കേരളത്തിലെ അഞ്ചു ജില്ലകൾ അപ്രത്യക്ഷതമാകുന്നതോടൊപ്പം തമിഴ്നാട്ടിലെ അഞ്ചു ജില്ലകൾ മരുഭൂമിയായും മാറുന്ന കാഴ്ച്ചയും നമ്മൾ കാണേണ്ടിവരും എന്ന ഗുരുതരമായ സാഹചര്യത്തിലാണ് സമാജ്‌വാദി പാർട്ടിയെ മുല്ലപ്പെരിയാർ സമരമുഖത്ത് എത്തിച്ചത്. സമാജ്‌വാദി പാർട്ടി ജനങ്ങളോടൊപ്പം ചേർന്ന് പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നു. ഈ കാലയളവിൽ നടന്ന വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ, 130 വർഷങ്ങളോളം പഴക്കമുള്ള മുല്ലപ്പെരിയാർ ഡാം ഇടുക്കി ജില്ലയിലും സമീപ ജില്ലകളിലും ഉള്ള ജനങ്ങളുടെ ഭീതി വർദ്ധിപ്പിച്ചു. 


ഈ സാഹചര്യത്തിൽ അടുത്തമാസം 11 തിയതി ഇടുക്കി ജില്ലയിലെ വള്ളക്കടവിൽ നിന്ന് ആരംഭിക്കുന്ന സമാജ്‌വാദി പാർട്ടിയുടെ സമര പ്രചരണ ജാഥ സംസ്ഥാന അധ്യക്ഷൻ ഡോ. സജി പോത്തൻ തോമസ് ഉദ്ഘാടനം ചെയ്യും. വിവിധ നേതാക്കൾ നേതൃത്വം നൽകുന്ന ജാഥ എറണാകുളം, തൃശൂർ, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട എന്നിവിടങ്ങളിലൂടെ കടന്ന്തിരുവനന്തപുരത്ത് എത്തിച്ചേരും. സമാപനത്തിൽ സെക്രട്ടേറിയറ്റിന്റെ മുൻപിൽ ഒരു ദിവസത്തെ നിരാഹാര സമരം നടത്തുകയും ചെയ്യും.



മുല്ലപ്പെരിയാർ ഡാം വിഷയം പരിഹരിക്കുവാൻ കേരള - തമിഴ്നാട് സർക്കാരുകൾക്ക് ക്രിയാത്മകമായി നടപടി കൈക്കൊള്ളുവാൻ സാധിക്കാത്ത സാഹചര്യത്തിൽ മധ്യസ്ഥത വഹിക്കുന്നതിന് സമാജ്‌വാദി പാർട്ടിയുടെ ദേശീയ അദ്ധ്യക്ഷനും മുൻ യു.പി മുഖ്യമന്ത്രിയുമായ ശ്രീ. അഖിലേഷ് യാദവിനോട് ആവശ്യപ്പെടുമെന്ന് സംസ്ഥാന അധ്യക്ഷൻ ഡോ. സജി പോത്തൻ തോമസ് അറിയിച്ചു

Follow us on :

More in Related News