Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2025 19:18 IST
Share News :
മേപ്പയൂർ: രാജ്യത്തിൻ്റെ ഐക്യവും അഖണ്ഡതയും കാത്തു സൂക്ഷിക്കാൻ ജീവൻ ബലിയർപ്പിച്ച മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ മുപ്പത്തഞ്ചാമത് രക്തസാക്ഷിത്വ ദിനം മേപ്പയൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി സമുചിതമായി ആചരിച്ചു. പ്രവർത്തകർ പുഷ്പാർച്ചനയും അനുസ്മരണവും ഭീകരവിരുദ്ധ പ്രതിജ്ഞയും എടുത്തു.
അനുസ്മരണ യോഗം ഡി സി സി ജനറൽ സെക്രട്ടറി ഇ.അശോകൻ ഉദ്ഘാടനം ചെയ്തു. മണ്ഢലം പ്രസിഡൻ്റ് പി.കെ. അനീഷ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി രാമചന്ദ്രൻ, കെ പി. വേണുഗോപാൽ, ആന്തേരി ഗോപാലകൃഷ്ണൻ, ഇ.കെ. മുഹമ്മദ് ബഷീർ, ശ്രീനിലയം വിജയൻ ,
പറമ്പാട്ട് സുധാകരൻ , പി. കെ.പ്രകാശൻ ,കെ.കെ. സീതി ,മേലാട്ട് ബാലകൃഷ്ണൻ, അർഷിന അസീസ് എന്നിവർ സംസാരിച്ചു.
എടയിലാട്ട് ഉണ്ണികൃഷ്ണൻ ,സി.എം. ബാബു ,ഷബീർ ജന്നത്ത് ,സഞ്ജയ് കൊഴുക്കല്ലൂർ,വി.ടി. സത്യനാഥൻ ,ശ്രേയസ്സ് ബാലകൃഷ്ണൻ ,ആർ. കെ. ഗോപാലൻ ,ബിജു കുനിയിൽ ,പി.കെ. രാഘവൻ ,പി മോഹനൻ ,സി.ശ്രീധരൻ എന്നിവർ നേതൃത്വം നൽകി.മേപ്പയൂർ മണ്ഡലത്തിലെ മുഴുവൻ വാർഡുകളിലും രാജീവ് ഗാന്ധിയുടെ അനുസ്മരണം പരിപാടികൾ നടന്നു.
Follow us on :
Tags:
More in Related News
Please select your location.