Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2025 17:48 IST
Share News :
ചാവക്കാട്:കടൽക്ഷോഭം വാർത്ത റിപോർട്ട് ചെയ്യാനെത്തിയ വനിത മാധ്യമ പ്രവർത്തക കെ.എസ്.പാർവ്വതിയുടെ ഫോൺ പിടിച്ചുവെച്ച് ജോലി ചെയ്യുന്നത് തടസ്സപ്പെടുത്തുകയും കൈയ്യേറ്റം ചെയ്യാൻ ശ്രമം നടത്തുകയും ചെയ്ത സംഭവത്തിനെതിരെ കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി ശക്തമായി പ്രതിഷേധിച്ചു.മാധ്യമപ്രവർത്തകരുടെ സ്വാതന്ത്ര്യവും സുരക്ഷയും,ജനാധിപത്യത്തിന്റെ അടിത്തറയാണ്.സത്യാന്വേഷണത്തിനും പൊതുജനങ്ങളുടെ അറിയുവാനുള്ള അവകാശത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്ന മാധ്യമപ്രവർത്തകരെ ഭീഷണിപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്യുന്നത് അപലപനീയമാണ്.പാർവ്വതിയുടെ നിയമപരമായ അവകാശങ്ങൾ ലംഘിച്ച ഈ ആക്രമണം വെറുമൊരു വ്യക്തിപരമായ സംഭവമല്ല.മാധ്യമ സ്വാതന്ത്ര്യത്തെ തന്നെ ചോദ്യം ചെയ്യുന്ന ഒരു ഗുരുതരമായ നീക്കമാണ്.മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഈ വിഷയത്തെ ചെറുതായി കാണാനാവില്ല.തുടര്‍ന്ന് ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനും മാധ്യമപ്രവർത്തകർക്ക് സുരക്ഷിതമായ പ്രവൃത്തിപരിധി ഉറപ്പാക്കുന്നതിനും ബന്ധപ്പെട്ട അധികാരികള്‍ കൃത്യമായ നിയമനടപടികള്‍ സ്വീകരിക്കണമെന്നും കടപ്പുറം മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡൻ്റ് നളിനാക്ഷൻ ഇരട്ടപ്പുഴ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.