Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പുന്ന നൗഷാദിൻ്റെ അഞ്ചാം രക്തസാക്ഷിത്വ ദിനം:ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി അനുസ്മരണ സദസ്സും,പുഷ്പാർച്ചനയും നടത്തി

31 Jul 2024 13:57 IST

MUKUNDAN

Share News :

ചാവക്കാട്:എസ് ഡിപിഐ തീവ്രവാദികളാൽ അരുംകൊല ചെയ്യപ്പെട്ട

പുന്ന നൗഷാദിൻ്റെ അഞ്ചാം രക്തസാക്ഷിത്വ ദിനത്തിൽ ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണ സദസ്സും,പുഷ്പാർച്ചനയും നടത്തി.തൃശൂർ ഡിസിസി ജനറൽ സെക്രട്ടറി കെ.ഡി.വീരമണി ഉദ്ഘാടനം ചെയ്തു.ചാവക്കാട് മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് കെ.വി.യൂസഫലി അധ്യക്ഷത വഹിച്ചു.ഗുരുവായൂർ യുഡിഎഫ് കൺവീനർ കെ.വി.ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി.യൂത്ത് കോൺഗ്രസ്സ് സംസ്ഥാന സെക്രട്ടറി എ.എസ്.സറൂഖ്,കോൺഗ്രസ്സ് നേതാക്കളായ സി.മുസ്താഖലി,ആൻ്റോ തോമസ്,മിസ്രിയ മുസ്താഖലി,ടി.എച്ച്.റഹീം,ഷോബി ഫ്രാൻസിസ്,പ്രസാദ് പോൾ,കെ.എസ്.സന്ദീപ്,എ.കെ.മുഹമ്മദാലി,ആർ.കെ.നവാസ്,കെ.കെ.ഹിരോഷ്,സലാം മണത്തല,നൗഷാദ് ബ്ലാങ്ങാട്,പി.വി.ഇസ്ഹാഖ്,ഷാജി കല്ലിങ്ങൽ,ജമാൽ കുന്നത്ത്,റൗഫ് ബ്ലാങ്ങാട്,സി.എസ്.രമണൻ,ഷൈലജ കൊപ്ര,കെ.ജി.വിജേഷ്,ബിനീഷ് എന്നിവർ സംസാരിച്ചു.വയനാട്ടിൽ പ്രകൃതി ദുരന്തത്താൽ മരണപ്പെട്ടവർക്ക് വേണ്ടി പ്രാർത്ഥനയും,ആദരാഞ്ജലികളും അർപ്പിച്ചു.

Follow us on :

More in Related News