Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബിജെപി തൃശൂർ ജില്ലാ അധ്യക്ഷൻ അഡ്വ.കെ.കെ.അനീഷ് കുമാറിനെതിരെ 107-ാം വകുപ്പുചുമത്തി സ്ഥിരം കുറ്റവാളിയായി ചിത്രീകരിച്ച സിപിഐ എം പോലീസ് ഗൂഡാലോചനക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ ഡിഐജി ഓഫീസ് മാർച്ചിന് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഗുരുവായൂരിൽ പ്രതിഷേധ പ്രകടനവും,പ്രതിഷേധ യോഗവും നടത്തി

06 Jul 2024 21:24 IST

MUKUNDAN

Share News :

ഗുരുവായൂർ:ബിജെപി തൃശൂർ ജില്ലാ അധ്യക്ഷൻ അഡ്വ.കെ.കെ.അനീഷ് കുമാറിനെതിരെ 107-ാം വകുപ്പുചുമത്തി സ്ഥിരം കുറ്റവാളിയായി ചിത്രീകരിച്ച സിപിഐ എം പോലീസ് ഗൂഡാലോചനക്കെതിരെ ബിജെപി ജില്ലാ കമ്മിറ്റി നടത്തിയ ഡിഐജി ഓഫീസ് മാർച്ചിന് നേരെ നടന്ന പോലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് ഗുരുവായൂർ മണ്ഡലം കമ്മിറ്റി ഗുരുവായൂരിൽ പ്രതിഷേധ പ്രകടനവും,പ്രതിഷേധ യോഗവും നടത്തി.ബിജെപി ജില്ലാ കമ്മിറ്റിയംഗം സുമേഷ് തേർളി പ്രതിഷേധ യോഗം ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.സി.രാജു അധ്യക്ഷത വഹിച്ചു.ഗുരുവായൂർ ഏരിയ പ്രസിഡന്റ് മനീഷ് കുളങ്ങര സ്വാഗതവും,ഏരിയ ജനറൽ സെക്രട്ടറി പ്രതീപ് പണിക്കശ്ശേരി സന്ദിയും പറഞ്ഞു.മമ്മിയൂർ ജംഗ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിന് ബിജെപി മണ്ഡലം കമ്മിറ്റിയംഗം പി.പി.മനോജ്,സുരേഷ് നടുവത്ത്,സൂരജ് താമരയൂർ,പ്രസന്നൻ വലിയപറമ്പിൽ,ശ്രീജിത്ത് ഇരിങ്ങാപ്പുറം തുടങ്ങിയവർ നേതൃത്വം നൽകി.


Follow us on :

More in Related News