Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മാറിയ പുസ്തകം നൽകാതെ ക്ലസ്റ്റർ പരിശീലനങ്ങൾ പ്രഹസനമാക്കുന്നു: കെ എസ് ടി യു

20 May 2024 22:41 IST

Saifuddin Rocky

Share News :

കൊണ്ടോട്ടി : കേരള കരിക്കുലം ഫ്രെയിം വർക്ക് (KCF) ഔപചാരികമായി പ്രഖ്യാപിക്കും മുമ്പ് പാഠ പുസ്തകമിറക്കി ഇടത് സർക്കാർ പൊതു ജനങ്ങളെ

വഞ്ചിക്കുകയാണെന്ന് കെ എസ് ടി യു കൊണ്ടോട്ടി ഉപജില്ലാ കമ്മിറ്റി യോഗം ആരോപിച്ചു. മാറിയ പാഠ പുസ്തകങ്ങൾ പൂർണമായി അധ്യാപക ക്ലസ്റ്റർ

പരിശീലനത്തിന് നൽകാത്തതും

ഏറെ ദുരൂഹത ഉളവാക്കുന്നുവെന്നും യോഗം ആരോപിച്ചു.


സംസ്ഥാന സെക്രട്ടറി പി കെ എം ശഹീദ്‌ ഉദ്‌ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി കോട്ട വീരാൻകുട്ടി

മുഖ്യാഥിതിയായി. പ്രസിഡന്റ് എം ഡി അൻസാരി അധ്യക്ഷത വഹിച്ചു.


പുതിയ പാഠ പുസ്തക സമീപനത്തിലെ ലിംഗ നീതി വിദ്യാഭ്യാസം ഏറെ സംശയം

ഉണർത്തുന്നതാണ്. പുതിയ പുസ്തകങ്ങളിൽ നിരവധി

തെറ്റായ വിവരങ്ങൾ ഉൾക്കൊള്ളുന്നുണ്ടെന്നും ആക്ഷേപമുണ്ട്. ഇടത് സർക്കാർ, ജീവനക്കാരുടെ അവകാശങ്ങൾ തുടർച്ചയായി

നിഷേധിക്കുകയാണന്നും

യോഗം കുറ്റപ്പെടുത്തി.


ജില്ലാ ഭാരവാഹികളായ

സഫ്ദറലി, കെ പി ഫൈസൽ,

അലവിക്കുട്ടി, സെക്രട്ടറി നാസർ കണ്ണാട്ടിൽ, ബഷീർ തൊട്ടിയൻ,

നൗഷാദ്, അബൂഹാമിദ്‌, നിഷാദ് , വി പി സിദ്ധീഖ് , ശിഹാബ് മുണ്ടക്കൽ , റാഷിദ് ഹുദവി , ഫസീഹുദ്ധീൻ, ഫായിസ് എന്നിവർ സംസാരിച്ചു.

Follow us on :

More in Related News