Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Feb 2025 18:43 IST
Share News :
ഏലപ്പാറ:-അനുദിനം കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വരഹിതമായ അതിക്രമങ്ങളുടെ പിന്നിൽ മയക്കുമരുന്നുകളുടെ അമിതമായ ഉപഭോഗമാണെന്ന് ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു. ദൃശ്യമാധ്യമങ്ങളിൽ ഭീതിജനകമായ വാർത്തകളാണ് വന്നു കൊണ്ടിരിക്കുന്നത്. രക്ത ബന്ധവും സുഹൃത്ത് ബന്ധവും മറന്നു കൊണ്ടു നടക്കുന്ന അക്രമങ്ങളിൽ പ്രതികളാകുന്ന ഭൂരിപക്ഷംപേരുംമയക്കുമരുന്നിനടിമകളാണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കേരളത്തിലെ യുവതകളുടെ ഇടയിൽ മയക്കുമരുന്നു സുലഭമായി വിതരണം ചെയ്യുന്ന ഏജൻസികൾ യഥേഷ്ടം വിലസുകയാണെന്നും പോലീസിന്റെ അലസതയും അനാസ്ഥയും സർക്കാരിന്റെ പിടിപ്പുകേടും നമ്മുടെ നാടിനെ മയക്കുമരു ന്നുകളുടെ ഹബ്ബ് ആക്കി മാറ്റിയിരിക്കുകയാണെന്നു അദ്ദേഹം ചുണ്ടികാട്ടി. മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ: ജെബിമേത്തർ എം.പി. നയിക്കുന്ന മഹിളാ സാഹസ് കേരള യാത്രയുടെ രണ്ടാം ദിവസത്തെ പര്യടന പരിപാടി ഏലപ്പാറയിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ഡീൻ കുര്യാക്കോസ്. ആശാ വർക്കർമാർ രണ്ടാഴ്ചയിലേറെയായിനടത്തിവരുന്ന രാപ്പകൽ സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്നു മഹിളാ കോൺസ് സംസ്ഥാന പ്രസിഡൻറ് ജെബി മേത്തർ എം. പി ആവശ്യപ്പെട്ടു. പി എസ് സി അംഗങ്ങളുടേയും സർക്കാർ വക്കീലൻമാരുടേയും ശമ്പളം ലക്ഷങ്ങളായി വർധിപ്പിച്ച സർക്കാർ, തുച്ഛവേതനം വാങ്ങുന്ന ആശാവർക്കർമാരോടു കടുത്ത അനീതി കാണിക്കുകയാണ്.കേരള സമൂഹം ഒറ്റക്കെട്ടായി അവരോടാപ്പമാണ്.അവരെ അപമാനിച്ചും അവഹേളിച്ചും സമരം തകർക്കാമെന്നു കരുതേണ്ടെന്നു ജെബി മേത്തർ മുന്നറിയിപ്പ് നൽകി.കെപിസിസി സെക്രട്ടറി തോമസ് രാജൻ, എ. പി. ഉസ്മാൻ, സിറിയക് തോമസ്, മിനി സാബു,എം.ഡി. അർജുനൻ, ജോർജ് കൂറുമ്പുറം, റോബിൻ കാരയ്ക്കാട്, തോമസ് മൈക്കിൾ, , ഗീത ശ്രീകുമാർ, ജോർജ് ജോസഫ് പടവൻ,ഷാജി പൈനാടത്ത്, പി.എ.അബ്ദുൾ റഷീദ്, ഫ്രാൻസിസ് അറയ്ക്കപ്പറമ്പിൽ, കെ.എ. സിദ്ദിഖ്, എം. ഉദയസൂര്യൻ,, സിന്ധു വിജയകുമാർ, എം.മണിമേഖല, സ്വർണലതാ അപ്പുക്കുട്ടൻ, , ജയിംസ് കാപ്പൻ, തുടങ്ങിയവർ പ്രസംഗിച്ചു..
Follow us on :
More in Related News
Please select your location.