Tue Dec 12, 2023 10:56 PM 1ST
Location
Sign In
02 Jun 2024 06:48 IST
Share News :
മീനച്ചിൽ ഈശനിയാഴ്ച രാവിലെ മുതലായിരുന്നു പരിശോധന. ജനപക്ഷം നേതാവായ അഡ്വ. ഷോണ്‍ ജോര്‍ജാണ് ബാങ്കിന്റെ വൈസ് ചെയര്മാന്.
സ്ഥിരനിക്ഷേപസംബന്ധമായ ഇടപാടുകളെക്കുറിച്ചാണ് പരിശോധന നടത്തിയത്. അഡീഷനൽ രജിസ്ട്രാർ സജീവ് കർത്ത, ജോയന്റ് രജിസ്ട്രാർ എൻ.വിജയകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കാഞ്ഞിരപ്പള്ളിയിലെ അതിസമ്പന്ന കുടുംബത്തിന് അനർഹമായി 7.5 കോടി രൂപയുടെ വായ്പാ ഇളവ് അനുവദിച്ചതായാണ് കണ്ടെത്തൽ. കാഞ്ഞിരപ്പള്ളിയിലെ കുടുംബം 2015ൽ എട്ട് വായ്പകളിലായി 7.29 കോടിയാണ് എടുത്തത്. പലിശസഹിതം തിരിച്ചടക്കേണ്ടിയിരുന്നത് 15.5 കോടി രൂപയായിരുന്നു. എന്നാൽ, എട്ടുകോടി മാത്രം തിരിച്ചടച്ച് വായ്പകൾ തീർപ്പാക്കി. വസ്തു ഈട് വാങ്ങിയതിലും ക്രമക്കേട് നടന്നു. എറണാകുളത്തെ ഫ്ലാറ്റും തൃശൂർ പഴയന്നൂരിലെ വസ്തുവുമെല്ലാം ബാങ്ക് ഈടായി വാങ്ങി. ബാങ്കിന്റെ പ്രവർത്തന പരിധിക്കപ്പുറത്തുള്ള വസ്തുക്കൾ ഈടായി വാങ്ങാൻ അധികാരമില്ല. അതേസമയം, മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണാ വിജയനുമെതിരെ നടത്തിയ വാർത്തസമ്മേളനത്തിന്റെ പ്രതികരണമാണ് വിജിലൻസ് പരിശോധനയെന്ന് ഷോൺ ജോർജ് ആരോപിച്ചു
Follow us on :
Tags:
Please select your location.