Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Aug 2024 19:25 IST
Share News :
മുണ്ടക്കയം: കോരുത്തോട് സഹകരണ ബാങ്കിന്റെ നിലവിലുള്ള ഭരണ സമിതി തികഞ്ഞ പരാജയമാണെന്നു കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് സി.എ. തോമസ്, ഇലക്ഷൻ കമ്മറ്റി ചെയർമാൻ ടോംസ് കുര്യൻ, രക്ഷാധികാരി ശശീന്ദ്രൻ പാറയ്ക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ കുറ്റപ്പെടുത്തി.
കർഷകർക്കായി നിരവധി പദ്ധതികൾ നടത്തി വന്നിരുന്നത് എല്ലാം ഇടതു ഭരണത്തിൽ ഇല്ലാതാക്കി. പാർട്ടി അംഗങ്ങൾക്ക് മാത്രം അംഗത്വം കൊടുക്കുന്ന രീതിയാണ് സി. പി. എം പിൻതുടരുന്നത്. പാർട്ടിക്കാർക്കും, ബന്ധുകൾക്കും മാത്രം നിയമങ്ങൾ ലംഘിച്ചു വായ്പ നൽകി വരുകയാണ്. ഇതേ നില തുടർന്നാൽ കോരുത്തോട് സഹകരണ ബാങ്കും കരുവന്നൂരായി മാറുന്ന സ്ഥിതിയിലെത്തുമെന്നതിൽ സംശയമില്ല.
പാർട്ടിക്കാരെ തിരികി കയറ്റി ബാങ്ക് ജീവനക്കാരിലും ഇടതു വത്കരിച്ചിരിക്കുകയാണ്.
നിലവിൽ ചിട്ടി നടത്തി മാത്രമാണ് ബാങ്കിന്റെ പ്രവർത്തനം മുൻപോട്ടു പോകുന്നതെന്നും ബാങ്കിനെ തകർച്ചയിൽ നിന്നും കരകയറ്റാൻ തിരഞ്ഞെടുപ്പിൽ യു.ഡി. എഫിനെ വിജയിപ്പിക്കണമെന്നും നേതാക്കൾ പറഞ്ഞു. കെ.കെ.തങ്കച്ചൻ അമ്പാട്ടുവയലിൽ, തോമസ് ചാക്കോ ചെത്തിമറ്റത്തിൽ, ഷാന്റി പൂവക്കുളം, കെ.ഐ നജീബ് കാട്ടുപ്ലാക്കൽ, സിനി തോമസ് കോയിക്കൽ, സന്ധ്യാ വിനോദ് തൈപ്പറമ്പിൽ, റെനിമോൾ ജോസഫ് കുറ്റിക്കാട്ട്, ഏൽബി ചാക്കോ വട്ടക്കുന്നേൽ, കെ.ടി.സ്കറിയ കടുപ്പിൽ എന്നിവരാണ് വിജയിക്കേണ്ട സ്ഥാനാർഥികളെന്നും നേതാക്കൾ പറഞ്ഞു
വാർത്താ സമ്മേളനത്തിൽ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് പി.ഡി. പ്രകാശ്, മഹിള കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് റനിമോൾ ജോസഫ്,കോൺഗ്രസ് ബ്ലോക് സെക്രട്ടറി ഷാൻ്റി പൂവക്കുളം എന്നിവരും പങ്കെടുത്തു.
Follow us on :
Please select your location.