Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Jul 2024 09:29 IST
Share News :
മുണ്ടക്കയം : എൽ.ഡി.എഫ് ഭരിക്കുന്ന മുണ്ടക്കയം ഗ്രാമപഞ്ചായത്തിൻ്റെ ജനദ്രോഹ നടപടികളും വികസന മുരടിപ്പും ആരോപിച്ച് കോൺഗ്രസ് മണ്ഡലം കമ്മറ്റി തിങ്കളാഴ്ച പഞ്ചായത്ത് ആഫീസ് ധർണ്ണ നടത്തും. മാലിന്യ പ്രശ്നം പരിഹരിക്കുക. തൊഴിലുറപ്പു പദ്ധതിയെ തകർക്കാനുള്ള നീക്കം ഉപേക്ഷിക്കുക. ലൈഫ് പദ്ധതി കാര്യക്ഷമമാക്കുക, പഞ്ചായത്ത് ഷോപ്പിങ് കോംപ്ലക്സുകളുടെ നിർമാണം പൂർത്തിയാക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചാണ് സമരം. രാവിലെ 11 ന് മണ്ഡലം പ്രസിഡൻ്റ് കെ.എസ്. രാജുവിൻ്റെ അധ്യക്ഷതയിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. പി.എ. സലിം ഉദ്ഘാടനം ചെയ്യും.
Follow us on :
Please select your location.