Tue Dec 12, 2023 10:56 PM 1ST
Location
Sign In
15 Dec 2024 19:03 IST
Share News :
കോതമംഗലം : തദ്ദേശ
സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിനായി വിളിച്ചു ചേർത്ത പാർട്ടി നേതൃയോഗം അലങ്കോലപ്പെടുത്തിയതിന്
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറിയടക്കം നാല് പേർക്ക് സസ്പെൻഷൻ.
യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി പി എ ശിഹാബ്, യൂത്ത് ലീഗ് മുൻ ജില്ലാ പ്രസിഡൻ്റ് കെ.എം ആസാദ്,
യൂത്ത് ലീഗ് നിയോ. മണ്ഢലം പ്രസിഡണ്ട് അബൂ കൊട്ടാരം,
മടിയൂർ ശാഖയിലെ മുസ്ലിംലീഗ് പ്രവർത്തകൻ സി എം ഇബ്രാഹിംകുട്ടി എന്നിവരെയാണ്
പ്രാർട്ടി പ്രാഥമിക അംഗത്വത്തിൽ നിന്ന്
മുസ്ലിംലീഗ് സംസ്ഥാന കമ്മിറ്റി
സസ്പെൻ്റ് ചെയ്തത്.
കോതമംഗലം മർച്ചൻ്റ് അസോസിയേഷൻ ഹാളിൽ ഇക്കഴിഞ്ഞ 4 ന് മുസ്ലിംലീഗ്
നിയോജക മണ്ഢലം, കമ്മിറ്റിയുടെ നേതൃത്വത്തിൽ ആയിരുന്നു നേതൃയോഗം വിളിച്ചു ചേർത്തിരുന്നത്.
നിയോജക മണ്ഢലം, പഞ്ചായത്ത് തലത്തിലുള്ള 'മുന്നൊരുക്കം'
ശില്‌പശാല,പാർട്ടി പത്രത്തിൻ്റെ പ്രചാരണ കാംപയിൻ തുടങ്ങിയ പ്രവർത്തനങ്ങൾ
വിജയിപ്പിക്കുന്നതിന് വേണ്ടി വിളിച്ചു ചേർത്ത നേതൃയോഗത്തിൽ
മുസ്ലിംലീഗ് പഞ്ചായത്ത്,ശാഖാ ഭാരവാഹികൾ ജനപ്രതിനിധികൾ,
എന്നിവർ ആയിരുന്നു പങ്കെടുത്തത്. ഈ യോഗമാണ് ഒരു വിഭാഗം
അലങ്കോലപ്പെടുത്തിയത്.
കാപ്പാകുറ്റം ചുമത്തപ്പെട്ട ഇരുപതോളം വരുന്ന വാടക ഗുണ്ടകളുമായി എത്തി പാർട്ടി പരിപാടി അലങ്കോലപ്പെടുത്തിയെന്നാണ് സംസ്ഥാന നേതൃത്വത്തിന് നിയോജകമണ്ഢലം കമ്മിറ്റി നല്കിയ പരാതി. യോഗം തടസ്സപ്പെടുത്തിയതിനും യോഗഹാളിൽ നാശനഷ്ടം വരുന്നിയതിന്നും കോതമംഗലം
പോലീസിലും നിയോജകമണ്ഢലം കമ്മിറ്റി പരാതി നല്കിയിട്ടുണ്ട്.
നിയോജകമണ്ഢലം കമ്മിറ്റി നല്കിയ
പരാതിയിൽ കോതമംഗലം പോലീസ് അന്വേഷണത്തിലാണ്. സംഘടനാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കങ്ങളാണ് അനിഷ്ട സംഭവങ്ങൾക്ക് കാരണമായത്.
Follow us on :
Tags:
More in Related News
Please select your location.