Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Nov 2024 11:30 IST
Share News :
തിരൂരങ്ങാടി : വഖഫ് ഭേദഗതി ബില്ല് ഭരണഘടന ലംഘനമാണന്ന് എസ്.ഡി.പി.ഐ നാഷ്ണൽ സെക്രട്ടറിയേറ്റ് അംഗം സി.പി.എ ലത്തീഫ് പ്രസ്ഥാവിച്ചു. തിരൂരങ്ങാടി മണ്ഡലം എസ്.ഡി.പി ഐ വഖഫ് മദ്രസ്സ സംരക്ഷണ സമിതി സംഘടിപ്പിച്ച വഖഫ് മദ്രസ്സ സംരക്ഷണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം.
രാജ്യത്തിൻ്റെ ഏറ്റവും കൂടുതൽ സമ്പത്തുള്ള വഖഫ് സംവിധാനത്തെ തകർക്കാൻ ലക്ഷ്യം ഇട്ടാണ് വഖഫ് ബേദഗതി ബില്ല് നടപ്പിലാക്കാൻ സംഘ്പരിവാർ സർക്കാർ ശ്രമിക്കുന്നത്. ഭരണഘടനാ വിരുദ്ധമായ സമീപനങ്ങളിലൂടെ ന്യൂനപക്ഷ വിഭാഗങ്ങളെ അസ്ഥിരപെടുത്താനുള്ള നീക്കത്തിനെതിരെ അഭിപ്രായവ്യത്യാസങ്ങൾ മറന്ന് കൊണ്ട് ഒന്നിക്കാൻ തയ്യാറാവണമെന്നും, ഹിന്തുത്വ രാജ്യനിർമ്മിതിക്ക് വേണ്ടിയുള്ള ആർ.എസ് എസിൻ്റെ അജണ്ടയാണ് നടപ്പിൽവരുത്തുന്നതെന്നും അദ്ധേഹം പറഞ്ഞു.
എതിർശബ്ദങ്ങളെ നിരോധനത്തിലൂടെ ഇല്ലാതാക്കിയാൽ ഫാഷിസത്തിൻ്റെ തേരോട്ടം നിലക്കുമെന്ന് കരുതിയത് വിഡ്ഡിത്തമായിരുന്നെന്ന് കാലം തെളിയിക്കുകയാണെന്ന് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം വി.ടി. ഇഖ്റാമുൽ ഹഖ് പറഞ്ഞു. പത്ത് വർഷത്തിനിടെ നടത്തിയതിനേക്കാൾ മൂന്നാം മോധി ഭരണം വന്നതിന് ശേഷമുള്ള ഒരു വർഷത്തിനിടെ ബീഫിൻ്റെ പേരിൽ തല്ലി കൊന്ന കണക്കുകൾ ഞെട്ടിപ്പിക്കുന്നതാണെന്ന് അദ്ധേഹം പറഞ്ഞു.
ദൈവപ്രീതി കാംക്ഷിച്ച് കൊണ്ട് സമർപ്പിച്ച സ്വത്ത്ക്കൾ സംരക്ഷിക്കുക എന്നത് വിശ്വാസിയുടെ കടമയാണെന്ന് പ്രമുഖ യുവ പണ്ഡിതൻ ഹാരിസ് വഹബി പറഞ്ഞു
വഖഫ് ബേദഗതി ബില്ലിലെ അപകടങ്ങൾ എന്ന വിഷയത്തിൽ എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡൻ്റ് അരീക്കൽ ബീരാൻകുട്ടിയും നിയമവിരുദ്ധമായ ബില്ലിനെ കുറിച്ച് ജനറൽ സെക്രട്ടറി അഡ്വ: സാദിഖ് നടുത്തൊടിയും വിഷയം അവതരിപ്പിച്ചു.
പുതു പറമ്പ് മഹല്ല് സെക്രട്ടറി ഇ.കെ കുഞ്ഞാവ, എ.എ.പി മണ്ഡലം ഭാരവാഹി കുഞ്ഞീതുപാലപ്പുറ, എസ്.ഡി.പി.ഐ ജില്ല വൈസ് പ്രസിഡൻ്റ് അക്കര സൈതലവി ഹാജി, തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി, വഖഫ് സംരക്ഷണ സമിതി ചെയർമാൻ ഫൈസൽഅഷ്റഫി, എടരിക്കോട് എസ്.ഡി.പി.ഐ പഞ്ചായത്ത് പ്രസിഡൻ്റ് മുസ്ഥഫതറമ്മൽ എന്നിവർ സംസാരിച്ചു.
Follow us on :
Tags:
Please select your location.