Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ശിഹാബ് റഹ്മാൻ അനുസ്മരണം

25 Jul 2024 10:22 IST

- Preyesh kumar

Share News :

,ഉള്ളിയേരി: മുസ്ലിം ലീഗ് നേതാവും സാമൂഹ്യ പ്രവർത്തകനുമായിരുന്ന ഇ.സി ശിഹാബ് റഹ്മാൻ അനുസ്മരണവും മുസ്‌ലിം ലീഗ് കൺവെൻഷനും ഉള്ളിയേരി തെരുവത്ത് കടവിൽ നടന്നു.  മുസ്‌ലിം യൂത്ത് ലീഗ് ദേശീയ സെക്രട്ടറി സാജിദ് നടുവണ്ണൂർ ഉദ്ഘാടനം ചെയ്തു. പൊതുപ്രവർത്തകർക്ക് എന്നും മാതൃകയാണ് ശിഹാബ് റഹ്മാൻ എന്ന് അദ്ദേഹം അനുസ്മരിച്ചു.മുസ്ലിം ലീഗ് പ്രസ്ഥാനത്തെ ഉള്ളിയേരിയിലും പരിസരപ്രദേശത്തും ശക്തിപ്പെടുത്തുന്നതിൽ ശിഹാബ് റഹ്മാന്റെ സേവനങ്ങൾ മഹത്തരമായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

 പി. കെ. ഐ. മുഹയിദ്ധീൻ അനുസ്മരണ പ്രഭാഷണം നടത്തി. വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് യൂത്ത് ലീഗ് ജില്ല സെക്രട്ടറി സിറാജ് ചിറ്റേടത്ത്, അൻവർ മാസ്റ്റർ എന്നിവർ ഉപഹാരങ്ങൾ നൽകി.  മുതിർന്ന

കോൺഗ്രസ് നേതാവ് എടാടത്ത് രാഘവൻ,

യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ അബു ഹാജി പാറക്കൽ, മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് പി. പി. കോയ നാറാത്ത്, ജനറൽ സെക്രട്ടറി റഹീം ഇടത്തിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് കെ. കെ. സുരേഷ്, ബഷീർ നൊരവന, നജീബ് കക്കഞ്ചേരി, എം .സി. അനീഷ്, മാധവൻ മാസ്റ്റർ, പി. എം. മുഹമ്മദലി, സുമ ടീച്ചർ,അബു ഏക്കാ ലുള്ളതിൽ,പി. എം. സുബീർ, ലബീബ് മുഹ്സിൻ, നൗഷാദ് ചിറക്കൽ, ഫൈസൽ നാറാത്ത് എന്നിവർ സംസാരിച്ചു. അഷറഫ് നാറാത്ത് അനുസ്മരണ ഗാനം ആലപിച്ചു, റജീഷ് തെരുവത്ത് കടവ് സ്വാഗതവും മനാഫ് ആയിരോളി നന്ദിയും പറഞ്ഞു.



Follow us on :

More in Related News