Tue Dec 12, 2023 10:56 PM 1ST
Location
Sign In
13 Oct 2025 19:30 IST
Share News :
കോഴിക്കോട്:പേരാമ്പ്രയിൽ റിപ്പോർട്ടിങ്ങിനിടെ മാധ്യമപ്രവർത്തകരെ യു.ഡി.എഫ് പ്രവർത്തകർ കയ്യേറ്റം ചെയ്‌ത നടപടി അപലപനീയമെന്ന്
ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ കോഴിക്കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
ലൈവായി റിപ്പോർട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമ പ്രവർത്തകർക്കു നേരെ കയ്യേറ്റമുണ്ടായത്.
സ്വതന്ത്രമായ മാധ്യമപ്രവർത്തനത്തിന്
നേരെയുള്ള കയ്യേറ്റം ജനാധിപത്യ സംസ്കാരത്തിന് ഭൂഷണമല്ല.
രാഷ്ട്രീയ പാർട്ടികളുടെ പരിപാടി റിപ്പോർട്ട് ചെയ്യുന്നതിനിടെ കയ്യേറ്റം ചെയ്യപ്പെടുന്ന സംഭവങ്ങൾ ആവർത്തിക്കുന്നത് കേരളത്തിന്റെ രാഷ്ട്രീയ സംസ്കാരത്തിന് യോജിച്ചതല്ല. രാഷ്ട്രീയ കക്ഷികൾ ഇക്കാര്യത്തിൽ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നും ഇന്ത്യൻ റിപ്പോർട്ടേഴ്സ് & മീഡിയ പേഴ്സൺസ് യൂണിയൻ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
കുഞ്ഞബ്ദുള്ള വാളൂർ അധ്യക്ഷത വഹിച്ചു.
പി.കെ. പ്രിയേഷ് കുമാർ, കെ.ടി.കെ. റഷീദ്,സുനന്ദ ജി നായർ, ദേവരാജ് കന്നാട്ടി, സതീഷ് കൂട്ടാലിട, രവി ഇടത്തിൽ, ബഷീർ ആരാമ്പ്രം എന്നിവർ സംസാരിച്ചു.
Follow us on :
Tags:
More in Related News
Please select your location.