Tue Dec 12, 2023 10:56 PM 1ST
Location
Sign In
21 May 2024 22:46 IST
Share News :
ചാവക്കാട്:വില്ലേജ് ഓഫീസുകളിൽ ഒഴിഞ്ഞു കിടക്കുന്ന തസ്തികകളിലേക്ക് അടിയന്തിരമായി ജീവനക്കാരെ നിയമിക്കണമെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി എച്ച്.റഷീദ് ആവശ്യപ്പെട്ടു.മുസ്‌ലിം ലീഗ് ചാവക്കാട് മുൻസിപ്പൽ കമ്മിറ്റി മണത്തല വില്ലേജ് ഓഫീസിന് മുന്നിൽ നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ നിത്യവും സർട്ടിഫിക്കറ്റുകൾക്കായി വന്ന് വെറും കൈയ്യോടെ തിരിച്ചുപോകുന്ന അവസ്ഥയാണ് എല്ലായിടത്തും അനുഭവപ്പെടുന്നത്.പാവപ്പെട്ടവർ പെൻഷൻ ലഭിക്കാൻ വേണ്ടിയുള്ള സർട്ടിഫിക്കേറ്റുകളും എസ് എസ് എൽ സി,പ്ലസ്ടു,
മറ്റു ഉയർന്ന കോഴ്സുകളിലേക്കുമുള്ള ഉപരിപഠനം നടത്തുന്നതിന് വേണ്ടി ലഭിക്കേണ്ട സർട്ടിഫിക്കറ്റുകളും കിട്ടാതെ വിദ്യാർഥികളും രക്ഷിതാക്കളും നെട്ടോട്ടത്തിൽ ആണ്.ലോൺ സംബന്ധമായ രേഖകൾക്കും ഒരു മാസത്തിലധികം കാത്തിരിക്കേണ്ട അവസ്ഥയാണുള്ളത്.ചാവക്കാട് താലൂക്ക് ഓഫീസിനോട് ചേർന്ന് പ്രവർത്തിക്കുന്ന തഹസിൽദാറുടെ മൂക്കിന് താഴെ സ്ഥിതി ചെയ്യുന്ന മണത്തല വില്ലേജ് ഓഫീസിന്റെ ഗതി ഇതാണെങ്കിൽ മറ്റു വില്ലേജ് ഓഫീസുകളുടെ സ്ഥിതിയെക്കുറിച്ച് പറയേണ്ടതില്ലല്ലോ എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ജനങ്ങളുടെ നികുതി പണം ഉപയോഗിച്ച് ശമ്പളം പറ്റുന്ന ജീവനക്കാരെ ഭരിക്കുന്നവരെ തൃപ്തിപെടുത്താൻ അവരുടെ ഇഷ്ട യൂണിയന്റെ പ്രവർത്തനം നടത്തുന്നതിന് വേണ്ടി വിട്ടയക്കുന്ന മേലുദ്യോഗസ്ഥന്മാർ ജനങ്ങളുടെ ദുരിതം കാണാതെ പോകുന്നത് കുറ്റകരമായ അനാസ്ഥയാണെന്നും റഷീദ് പറഞ്ഞു.മുസ്‌ലിം ലീഗ് മുനിസിപ്പൽ പ്രസിഡന്റ് ഫൈസൽ കാനാമ്പുള്ളി അഭ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി.വി.ഉമ്മർകുഞ്ഞി മുഖ്യപ്രഭാഷണം നടത്തി.മുനിസിപ്പൽ ജനറൽ സെക്രട്ടറി പി.എം.അനസ്,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി എ.വി.ഷജീർ,കെ.എം.റിയാസ്,അബ്‌ദുൾ സത്താർ,കുഞ്ഞീൻ ഹാജി,ഹനീഫ് ചാവക്കാട്,എ.വി.അഷ്‌റഫ്,എൻ.കെ.റഹീം,എം.എസ്.മുസ്തഫ,എൻ.ടി.അഷ്‌റഫ്,ഇക്ബാൽ കാളിയകത്ത്,പി.അഷ്‌റഫ്, ഹാഷിം മാലിക്ക്,കെ.കെ.ഷാഫി,സമ്പാഹ് താഴത്ത്,എം.എസ്.സ്വാലിഹ്,മജീദ് താഴത്ത്,എ.വി.അബ്ദുള്ള,വി.അലി,പി.മജീദ്,പി.ഹാഷിം എന്നിവർ മാർച്ചിന് നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.