Tue Dec 12, 2023 10:56 PM 1ST
Location
Sign In
12 Dec 2024 20:24 IST
Share News :
കോഴിക്കോട്: മുനമ്പം ഭൂമിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളുടെ പരിഹാരം വൈകരുതെന്ന് മുസ്‌ലിംലീഗ്. മുനമ്പത്തെ താമസക്കാരെ കുടിയൊഴിപ്പിക്കുന്ന സാഹചര്യം ഒരിക്കലും ഉണ്ടാകാൻ പാടില്ലെന്ന് ലീഗ് സംസ്ഥാന പ്രവർത്തക സമിതി യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.
നിയമപരമായും വസ്തുതാപരമായും പ്രശ്‌നം പരിഹരിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനാണ്. പ്രശ്‌ന പരിഹാരത്തിന് നിയോഗിക്കപ്പെട്ട കമ്മിഷൻ ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാമും പറഞ്ഞു.
സാമുദായിക സൗഹാർദ്ദം ഉറപ്പ് വരുത്തുന്നതിന് എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഇടപെടൽ നടത്തിയിട്ടുണ്ട്. തങ്ങൾ സ്വീകരിക്കുന്ന നിലപാട് അന്തിമമാണ്. തങ്ങൾ വിളിച്ചു ചേർത്ത മുസ്‌ലിം സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ നിലപാട് തന്നെയാണ് ലീഗിനുള്ളത്. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് പോകാതെ സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണം. രാജ്യത്തെ മസ്ജിദുകൾക്ക് മേലുള്ള അനാവശ്യമായ അവകാശവാദങ്ങൾ ആരാധനാലയ സംരക്ഷണ നിയമത്തെ കാറ്റിൽ പറത്തുന്നതിന് തുല്യമാണ്. ആരാധനാലയങ്ങൾ സംബന്ധിച്ച് സർവേ നടത്താനുള്ള സിവിൽ കോടതികളുടെ നിർദ്ദേശങ്ങൾ ദുരൂഹമാണ്. ആരാധനാലയ നിയമം മതേതരത്വം സംരക്ഷിക്കുന്ന നിയമമാണ്. മതേതരത്വം സംരക്ഷിക്കുന്ന നിയമം റദ്ദാക്കണമെന്ന ആവശ്യം തള്ളണം. ആരാധനാലയ നിയമം റദ്ദാക്കണമെന്ന ഹർജിക്കെതിരെ പാർട്ടി സുപ്രിംകോടതിയിൽ കക്ഷി ചേർന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട് കോഴിക്കോട് റാലി നടത്തും. വയനാട് പുനരധിവാസവുമായി ബന്ധപ്പെട്ട് 100 വീടുകൾ നിർമിച്ച് നൽകുമെന്ന് ലീഗ് സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ നാളിതുവരെ ആയിട്ടും ഭൂമി ഏറ്റെടുത്ത് നൽകാനോ കണ്ടെത്താനോ സർക്കാരിന് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ലീഗ് സ്ഥലം വാങ്ങി വീട് നിർമിച്ചു നൽകുമെന്നും നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
Follow us on :
Tags:
More in Related News
Please select your location.