Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തദ്ദേശസ്ഥാപനങ്ങൾക്ക് നിർബന്ധമായും അനുവദിക്കേണ്ട ഫണ്ട് എൽഡിഎഫ് സർക്കാർ കവർന്നെടുത്തത് മൂലം പ്രാദേശിക വികസനം പ്രതിസന്ധിയിലായി

17 Nov 2024 19:30 IST

MUKUNDAN

Share News :

ചാവക്കാട്:തദ്ദേശ സ്ഥാപനങ്ങൾക്ക് അവകാശമായി നാളിതുവരെ നിർബന്ധമായും ലഭിക്കേണ്ട 5932 കോടിയോളം രൂപ അനുവദിക്കാതെ പിടിച്ചുവെച്ചത് മൂലം പദ്ധതി പ്രവർത്തനങ്ങളുടെയും പുറമേ പ്രാദേശികമായ സാധാരണ പ്രവർത്തനങ്ങൾ പോലും പ്രതിസന്ധിയിലാണെന്ന് മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.എച്ച്.റഷീദ്.മുസ്ലിം ലീഗ് ഗുരുവായൂർ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ജനപ്രതിനിധി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇത്രമേൽ തദ്ദേശസ്ഥാപനങ്ങളുടെ പണം കവർന്നെടുത്ത ഒരു സർക്കാറും മുമ്പെങ്ങും കേരളത്തിൽ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.ഈ പ്രതിസന്ധി നിലനിൽക്കുമ്പോഴും സാധാരണക്കാരായ ജനങ്ങളുടെ പ്രയാസങ്ങൾ പരിഹരിക്കാൻ ചെയ്യുന്ന മുസ്‌ലിം ലീഗിന്റെ ജനപ്രതിനിധികളുടെ പ്രവർത്തനങ്ങൾ സ്ലാകാനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.മുസ്‌ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി.ബഷീർ അധ്യക്ഷത വഹിച്ചു.ജില്ലാ ഭാരവാഹികളായ എം.വി.ഷക്കീർ,പി.വി.ഉമ്മർകുഞ്ഞി,സി.അഷറഫ്,സി.എ.ജാഫർ സാദിക്ക്,പ്രവാസി ലീഗ് ജില്ലാ ജനറൽ സെക്രട്ടറി സി.മുഹമ്മദലി,കടപ്പുറം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ് സാലിഹ ഷൗക്കത്ത്,മണ്ഡലം ഭാരവാഹികളായ ആർ.എ.അബൂബക്കർ,സുബൈർ വലിയകത്ത്,വി.എം.മനാഫ്,ചാവക്കാട് മുൻസിപ്പൽ പ്രസിഡന്റ് ഫൈസൽ കാണാംപുള്ളി,ജനറൽ സെക്രട്ടറി പി.എം.അനസ്,യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി നൗഷാദ് തെരുവത്ത്,മണ്ഡലം പ്രസിഡന്റ് ടി.ആർ.ഇബ്രാഹിം,എംഎസ്എഫ് ജില്ലാ പ്രസിഡന്റ് ആരിഫ് പാലയൂർ,വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് ഹസീന താജുദ്ധീൻ,മന്നലാംകുന്ന് മുഹമ്മദുണ്ണി,ആഷിത കുണ്ടിയത്ത്,സി.വി.സുബ്രഹ്മണ്ണ്യൻ തുടങ്ങിയവർ പങ്കെടുത്തു.മുസ്‌ലിം ലീഗ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എ.എച്ച്.സൈനുൽ ആബിദിൻ സ്വാഗതവും,ട്രഷറർ ലത്തീഫ് പാലയൂർ നന്ദിയും പറഞ്ഞു.


Follow us on :

More in Related News