Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുസ്ലീങ്ങൾക്കെതിരെ കടുത്ത വർഗീയ പരാമർശം, പി സി ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കണം; ഡിവൈഎഫ്ഐ

15 Jan 2025 18:42 IST

Jithu Vijay

Share News :

തിരുവനന്തപുരം : രാജ്യത്തെ ഇസ്ലാംമത വിശ്വാസികൾക്കെതിരെ കടുത്ത വർഗീയ പരാമർശം നടത്തിയ ബിജെപി നേതാവ് പി.സി. ജോർജിനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു. ജനം ടിവിയിൽ നടത്തിയ ചാനൽ ചർച്ചയിലാണ് പി.സി. ജോർജ് നമ്മുടെ രാജ്യത്തെ ഇസ്ലാം മത വിശ്വാസികളെല്ലാം വർഗീയ വാദികളാണെന്നും ഇന്ത്യയിൽ വർഗീയവാദിയല്ലാത്ത ഒരു മുസ്ലീമും ഇല്ലെന്നും അഭിപ്രായപ്പെട്ടത്.



ആയിരക്കണക്കിന് ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും മുസ്ലീങ്ങൾ കൊലപ്പെടുത്തിയിട്ടുണ്ടെന്നും മുണ്ടു പൊക്കി നോക്കി മുസ്ലിം അല്ലെങ്കിൽ കൊലപ്പെടുത്തുക എന്നതാണ് അവരുടെ രീതി എന്നും ബിജെപി നേതാവ് പിസി ജോർജ് ഈ ചർച്ചയിൽ പറയുകയുണ്ടായി.

ഇതിനെതിരെ ഡിവൈഎഫ്ഐ കേരള പൊലീസ് മേധാവിക്ക് പരാതി നൽകുകയും പരാതി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇദ്ദേഹത്തിൻ്റെ പരാമർശങ്ങൾ സമൂഹത്തിൽ വർഗീയ വിദ്വേഷം ഉണ്ടാക്കുന്നതാണെന്നും അന്യമത വിദ്വേഷം ജനിപ്പിച്ച് അത് പ്രചരിപ്പിച്ച് സമൂഹത്തിൽ വർഗീയ സംഘർഷങ്ങൾ സൃഷ്ടിക്കുവാൻ വേണ്ടിയുള്ള ബോധപൂർവമായ ശ്രമമാണ് പിസി ജോർജിൻ്റെ ഭാഗത്തു നിന്ന് ഉണ്ടായിട്ടുള്ളത്. പി.സി. ജോർജിനെതിരെ കേസെടുത്ത് തുറുങ്കിലടയ്ക്കണമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.

Follow us on :

More in Related News