Mon Mar 31, 2025 5:35 PM 1ST
Location
Sign In
15 Apr 2024 15:21 IST
Share News :
സുൽത്താൻ ബത്തേരി: വയനാട് ലോക്സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി രാഹുൽ ഗാന്ധിയുടെ രണ്ടാം വരവിൽ വൻ ജനപങ്കാളിത്തം. ബത്തേരിയിൽ നടന്ന റോഡ് ഷോയിൽ വൻ പങ്കാളിത്തമാണ് ഉണ്ടായത്. കാറിനു മുകളിലിരുന്ന് രാഹുൽ പ്രവർത്തകരെ അഭിവാദ്യം ചെയ്തു. എം.എൽ.എ ഐ.സി. ബാലകൃഷ്ണനും രാഹുലിനൊപ്പം കാറിന് മുകളിലുണ്ടായിരുന്നു. പാർട്ടി പതാക ഒഴിവാക്കി ബലൂണുകളും പ്ലക്കാർഡുകളു
മായാണ് പ്രവർത്തകർ റോഡ് ഷോയിൽ പങ്കെടുത്തത്.
മൈസൂരുവിൽനിന്ന് ഹെലികോപ്റ്റർ വഴി നീലഗിരിയിയിലിറങ്ങി റോഡ് മാർഗമാണ് രാഹുൽ ബത്തേരിയിലേക്ക് എത്തിയത്. രാഹുഗാന്ധി ഇറങ്ങിയതിന് പിന്നാലെ കാത്തുനിന്ന തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് ഹെലികോപ്റ്ററിൽ പരിശോധന നടത്തി. തോട്ടം തൊഴിലാളികളേയും പ്രദേശവാസികളേയും സന്ദർശിച്ച ശേഷമാണ്, ബത്തേരിയിലേക്ക് പുറപ്പെട്ടത്. പുൽപള്ളി, മാനന്തവാടി, വെള്ളമുണ പടിഞ്ഞാറത്തറ എന്നിവിടങ്ങളിലും റോഡ് ഷോ നടന്നു. മാനന്തവാടി രൂപതാ ആസ്ഥാനത്തും രാഹുൽ സന്ദർശിച്ചു. വൈകീട്ട് കോഴിക്കോട് കടപ്പുറത്ത് നടക്കുന്ന യുഡിഎഫ് മഹാറാലിയെ രാഹുൽ അഭിസംബോധന ചെയ്യും.
Follow us on :
Tags:
Please select your location.