Tue Dec 12, 2023 10:56 PM 1ST
Location
Sign In
04 Nov 2024 20:35 IST
Share News :
പൊൻകുന്നം: കേരള കോൺഗ്രസ് എം ചെയർമാനും മുൻമന്ത്രിയുമായിരുന്ന കെ.എം. മാണിയുടെ സ്മരണാർഥം വിഴിക്കത്തോട്ടിൽ നിർമിക്കുന്ന കാരുണ്യഭവനത്തിന്റെ ശിലാസ്ഥാപനം ജലവിഭവമന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.
ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് അധ്യക്ഷത വഹിച്ചു. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം.എൽ.എ, നിർമാണ കമ്മിറ്റി ചെയർമാൻ ഷാജി പാമ്പൂരി, കൺവീനർ സാജൻ തൊടുക, അഡ്വ. സാജൻ കുന്നത്ത്, എ.എം. മാത്യു ആനിത്തോട്ടം ജില്ല പഞ്ചായത്ത് അംഗം ജെസി ഷാജൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജോളി മടുക്കക്കുഴി, ജോണിക്കുട്ടി മഠത്തിനകം, സുമേഷ് ആൻഡ്രൂസ്, ഷൈൻകുമരം, ആന്റണി മാർട്ടിൻ, തോമസുകുട്ടി വട്ടയ്ക്കാട്ട്, ശ്രീകാന്ത് എസ്. ബാബു, ഷാജൻ മണ്ണംപ്ലാക്കൽ, ടോമി കപ്പലുമാക്കൽ, റിജോ വാളാന്തറ, രാഹുൽ ബി. പിള്ള, ബിജു ചക്കാല, ഷാജി നല്ലേപ്പറമ്പിൽ, മനോജ് ചീരാംകുഴി, വിഴിയ്ക്കത്തോട് ജയകുമാർ എന്നിവർ സംസാരിച്ചു.
Follow us on :
Please select your location.