Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ധർണ്ണ നടത്തി

02 Sep 2024 18:07 IST

WILSON MECHERY

Share News :


മാള: മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് തൊഴിലാളി കോൺഗ്രസ്സ് ഐ.എൻ.ടി.യു.സി കൊടുങ്ങല്ലൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്ത്വത്തിൽ മേഖലയിലെ തൊഴിലാളികളുടെ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്  

മാള ബ്ലോക്ക് പഞ്ചായത്തിന് മുന്നിൽ ധർണ്ണ നടത്തി.തൊഴിൽ ദിനങ്ങളുടെ എണ്ണം 200 ആയി വർദ്ധിപ്പിക്കുക.

കർഷക തൊഴിലാളികളുടെ മിനിമം വേതനമായ 699 രൂപ കൂലിയായി നൽകുക.

ESi പദ്ധതിയിൽ ഉൾപ്പെടുത്തുക.

ജോലി സ്ഥലത്തെ അപകടങ്ങൾക്ക് 1923 ലെ വർക്ക്മെൻകോമ്പൻസേഷൻ സാധ്യമാക്കുക. ,എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടായിരുന്നു ധർണ്ണ .

 നിയോജക മണ്ഡലം പ്രസിഡൻ്റ് വിനോദ് വിതയത്തിൽ അദ്ധ്യക്ഷത വഹിച്ച ധർണ്ണ കുഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്        സാജൻ കൊടിയൻ ഉത്ഘാടനം നിർവ്വഹിച്ചു.

ധർണ്ണയിൽ ദിലീപ് പരമേശ്വരൻ, വി.വി. അന്തോണി, ജോബി മങ്കാടിയാൻ, മോഹൻദാസ്, എ.ഡി പോൾസൻ, സിജി ജോസ്, സ്മിത, പോൾസൻ ഒളാട്ടുപ്പുറം, പി.സി.ഗോപി ഗ്രാമപഞ്ചായത്ത് മെമ്പർമാർ എന്നീവർ സംസാരിച്ചു.

Follow us on :

More in Related News