Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫലം വരും മുൻപേ ജയമുറപ്പിച്ച് വീണ്ടും പാലക്കാട്.

01 May 2024 09:52 IST

Enlight News Desk

Share News :


പാലക്കാട്: തിരഞ്ഞെടുപ്പ് ഫലം എത്തും മുമ്പേ എ വിജയരാഘവന്റെ വിജയമുറപ്പിച്ച് പാലക്കാട്ടുകാർ. നിയുക്ത എം പിക്ക് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് എത്തി. എടത്തനാട്ടുകര പൊൻപാറയിലാണ് സിപിഐഎം ഓഫീസിന് സമീപമാണ് ഫ്ലെക്സ്ബോർഡ്. പൊൻപാറയിലുള്ള രണ്ട്, മൂന്ന് ബൂത്ത് കമ്മിറ്റികളുടെ പേരിലാണ് പാലക്കാടിന്റെ നിയുക്ത എംപിയ്ക്ക് അഭിവാദ്യങ്ങൾ എന്നെഴുതിയ ഫ്ലക്സ് ബോർഡ്ര്

സ്ഥാപിച്ചിരിക്കുന്നത്.

50,000ത്തിൽപ്പരം വോട്ടുകൾക്ക് എ വിജയരാഘവൻ വിജയിക്കുമെന്നാണ് സിപിഐഎം സംസ്ഥാന കമ്മിറ്റിക്ക് നൽകിയിട്ടുള്ള റിപ്പോർട്ടിൽ പറയുന്നത്. അതേസമയം, 80,000ൽ അധികം വോട്ടുകൾ സ്വന്തമാക്കി എ വിജയരാഘവൻ പാലക്കാട്ടെ എംപിയാകുമെന്ന് സിപിഐഎമ്മിന്റെ ജില്ലാ സെക്രട്ടറി മാധ്യമങ്ങളോട് പറഞ്ഞു.

കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും സമാനമായ രീതിയിൽ എം ബി രാജേഷിന്റെ പേരിൽ അഭിവാദ്യ ഗാനമിറക്കിയിരുന്നു.

എം ബി രാജേഷ് വിജയിച്ചു എന്ന രീതിയിൽ ഒരു പ്രചരണ ഗാനമായിരുന്നു അന്ന് ഫലം വരുന്നതിന് മുൻപ് പുറത്തിറക്കിയത്. എന്നാൽ എം ബി രാജേഷിന് തോറ്റു. ഇതോടെ പാട്ടിനെ ട്രോളി സോഷ്യൽ മീഡിയകളിൽ പോസ്റ്റുകളെത്തിയിരുന്നു.

Follow us on :

More in Related News