Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സമസ്തയിൽ ഭിന്നത; ജിഫ്രി തങ്ങൾക്ക് ആദർശവ്യതിയാനമെന്ന് സുപ്രഭാതം പത്രാധിപർ ബഹാവുദ്ദീൻ നദ്‌വി

23 May 2024 07:43 IST

Enlight Media

Share News :

സി.പി.എമ്മിനോടുള്ള ഒരുവിഭാഗത്തിന്റെ , അതിരുവിട്ട ' അടുപ്പത്തെച്ചൊല്ലി സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ.കെ. വിഭാഗം) നേതാ ക്കൾക്കിടയിലെ ഭിന്നത മറനീക്കുന്നു. മതനിരാസത്തിനെതിരേ കർശന നിലപാടെടുത്തിരുന്ന സമസ്തയ്ക്ക് സമീപകാലത്ത് നയംമാറ്റം സംഭവിച്ചതായി മുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ഡോ. ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി തുറന്നടിച്ചു. സമസ്ത അധ്യക്ഷൻ ജിഫ്രി തങ്ങൾ ഉൾപ്പെടെയുള്ള ഒരുവിഭാഗം നേതാക്കൾക്ക് ആദർശവ്യതിയാനം സംഭവിച്ചു. ആശയാദർശങ്ങൾ മുശാവറയിൽനിന്ന് (കൂടിയാലോചനാ സമിതി) രൂപപ്പെടുന്നതാണെന്നും വ്യക്തിപരമായ കാഴ്ചപ്പാടുകളല്ലെന്നും നദ്‌വി വാർത്താചാനലിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞു. പ്രതികരണത്തിൽ 48 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകാൻ നദ്‌വിയോട് സമസ്ത ആവശ്യപ്പെട്ടു. സമസ്തക്കുള്ളിൽ ലീഗിൻറെ സ്വാധീനം കുറയ്ക്കാൻ ഏറെക്കാലമായി സിപിഐഎം സമം നടത്തിവരികയായിരുന്നു. അത് ഭാഗികമായി വിജയിക്കുകയും ചെയ്തിരുന്നു. സിപിഐഎം അനുകൂല അഭിപ്രായങ്ങൾക്കുണ്ടാകുന്ന മേൽക്കയാണ് ഇപ്പോൾ സമസ്തക്കുള്ളിൽ കലാപാന്തരീക്ഷം സൃഷ്ടിച്ചിരിക്കുന്നത്.

സുപ്രഭാതം ഗൾഫ് എഡിഷൻ ഉദ്ഘാടനച്ചടങ്ങിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസിനെ പങ്കെടുപ്പിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു നേതൃത്വത്തിനെതിരായ നദ്‌വിയുടെ വിമർശനം. ഉദ്ഘാടനച്ചടങ്ങിൽനിന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള നേതാക്കൾ വിട്ടുനിന്നിരുന്നു. ബഹാഉദ്ദീൻ നദ്‌വിയും പങ്കെടുത്തില്ല. തിരഞ്ഞെടുപ്പുകാലത്ത് പത്രം സ്വീകരിച്ച ഇടത് അനുകൂല നിലപാടിൽ പ്രതിഷേധിച്ചായിരുന്നു ഇത്. ഉദ്ഘാടനച്ചടങ്ങ് ബഹിഷ്കരിച്ചവരെ ജനം ബഹിഷ്കരിക്കുമെന്ന് മന്ത്രി പ്രസംഗിക്കുകയും ചെയ്തു. സദസ്സിലുള്ളവർ ‘തക്ബീർ’ മുഴക്കിയാണ് പ്രസംഗത്തെ സ്വീകരിച്ചത്. എന്നും വാടകവീട്ടിൽ കഴിയാനാകില്ലല്ലോ. സ്വന്തംവീടു വേണമെന്ന് എല്ലാവർക്കും ആഗ്രഹമുണ്ടാകുമെന്നായിരുന്നു ലീഗിനെ ഉന്നംവെച്ചുള്ള ജിഫ്രി തങ്ങളുടെ പ്രസംഗം. ഇതെല്ലാമാണ് സമസ്തയിലെ ലീഗ് അനുകൂലനേതാവായ മുഹമ്മദ് നദ്‌വിയെ ചൊടിപ്പിച്ചത്. നിരീശ്വരവാദിയായ ഒരാളെ തക്ബീർ ചൊല്ലി പിന്തുണയ്ക്കുന്നത് ബുദ്ധിശൂന്യമാണെന്നും സുപ്രഭാതത്തിന് മാർഗഭ്രംശം സംഭവിച്ചതുകൊണ്ടാണ് പരിപാടിയിൽനിന്ന് വിട്ടുനിന്നതെന്നും നദ്‌വി പറഞ്ഞു.

Follow us on :

More in Related News