Tue Dec 12, 2023 10:56 PM 1ST

Location  

Sign In

രക്തസാക്ഷി കെ പി രവീന്ദ്രൻ അനുസ്മരണ പൊതുയോഗം

07 Apr 2024 01:01 IST

Asharaf KP

Share News :



 കക്കട്ടിൽ 


 കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും കൊല്ലപ്പെട്ട അമ്പലക്കുളങ്ങരയിലെ കെ പി രവീന്ദ്രൻ രക്തസാക്ഷി അനുസ്മരണത്തിന്റെ ഭാഗമായി നടത്തിയ പൊതുയോഗം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനം ചെയ്തു.കെ ശശീന്ദ്രൻ അധ്യക്ഷനായി.സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം കെ കെ ലതിക, കുന്നുമ്മൽ ഏരിയ സെക്രട്ടറി കെ കെ സുരേഷ്,കെ ടി രാജൻ, അജിത നടേമ്മൽ എന്നിവർ സംസാരിച്ചു. കുന്നുമ്മൽ ലോക്കൽ സെക്രട്ടറി കെ കെ ദിനേശൻ സ്വാഗതം പറഞ്ഞു. രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചനയും പ്രകടനവും നടത്തി. സിപിഐ എം ജില്ല സെക്രട്ടറിയേറ്റ് അംഗം കെ കെ ദിനേശൻ, ഏരിയ കമ്മിറ്റി അംഗം പി നാണു എന്നിവർ പങ്കെടുത്തു. 




Follow us on :

More in Related News