Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പാലക്കാട് സമർപിച്ചത് 30 പത്രികകൾ

04 Apr 2024 21:29 IST

rupeshmaleth@gmal.com

Share News :

ഒറ്റപ്പാലം : ലോക്സഭ തിരഞ്ഞെടുപ്പിൽ നാമ നിർദേശ പത്രിക സമർപണം പൂർത്തിയായപ്പോൾ പാലക്കാട് മണ്ഡലത്തിൽ സമർപിക്കപ്പെട്ടത് 30 പത്രികകൾ .

പ്രമുഖ മുന്നണി സ്ഥാനാർത്ഥികളായ എ വിജയരാഘവൻ

(എൽ ഡി എഫ് ) , 

വി കെ ശ്രീകണ്ഠൻ

( യു ഡി എഫ് ) , 

സി കൃഷ്ണകുമാർ

( എൻ ഡി എ ) എന്നിവർക്കു പുറമെ ഡമ്മികളായി കെ എസ് സലീഖ ( എൽ ഡി എഫ് ) , 

കെ എം ഹരിദാസൻ

(എൻ ഡി എ ) എന്നിവരും പത്രിക നൽകിയവരിൽ പെടുന്നു.

ഇവർക്ക് പുറമെ 

കെ ടി പത്മിനി

( ബി എസ് പി ) , 

കെ രാജേഷ്

( അഖിൽ ഭാരത് ഹിന്ദു മഹാസഭ ) ,

സി രാജമാണിക്കം ,

വി സിദ്ദിഖ് , കെ വി ദിലീപ് , എം രാജേഷ് ,

എൻ എസ് കെ പുരം ശിവകുമാർ എന്നീ സ്വതന്ത്ര സ്ഥാനാർത്ഥികളും പാലക്കാട് പത്രിക സമർപിച്ചിട്ടുണ്ട്.

ആലത്തൂർ മണ്ഡലത്തിൽ ആകെ 18 പത്രികകളാണ് സമർപിച്ചിട്ടുള്ളത്. 

കെ രാധാകൃഷ്ണൻ

( എൽ ഡി എഫ് ) ,

പി എം രമ്യ ( യു ഡി എഫ് ) , ടി എൻ സരസു

(എൻ ഡി എ ) എന്നീ പ്രധാന മുന്നണി സ്ഥാനാർത്ഥികൾക്ക് പുറമെ വി പൊന്നുക്കുട്ടൻ

( എൽ ഡി എഫ് ) ,

കെ ബാലകൃഷ്ണൻ

( എൻ ഡി എ ) എന്നിവർ ഡമ്മികളായി പത്രിക സമർപിച്ചിട്ടുണ്ട്. ഇവർക്ക് പുറമെ ഹരി അരുമ്പിൽ

( ബി എസ് പി) ,

വി കൃഷ്ണൻകുട്ടി

( ബഹുജന ദ്രാവിഡ പാർട്ടി ) , അന്നമ്മ കുര്യാക്കോസ് (ജന സുരക്ഷാ പാർട്ടി ) , അജിത ( സ്വതന്ത്ര ) എന്നിവരും പത്രിക നൽകിയിട്ടുണ്ട് . സൂക്ഷ്മ പരിശോധന കഴിയുന്നതോടെ മത്സര ചിത്രം കൂടുതൽ വ്യക്തമാകും .

Follow us on :

More in Related News