Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വാർഡ് വിഭജനം:വോട്ടർമാരെ മറ്റൊരു വാർഡിലേക്ക് കൂട്ടത്തോടെ മാറ്റി ചേർത്തതായി ബിജെപി ആരോപണം

23 Oct 2025 20:04 IST

MUKUNDAN

Share News :

പുന്നയൂർക്കുളം:വാർഡ് വിഭജനത്തിൻ്റെ പേരിൽ വോട്ടർമാരെ മറ്റൊരു വാർഡിലേക്ക് കൂട്ടത്തോടെ മാറ്റി ചേർത്തതായി ആക്ഷേപം.തദ്ദേശ തിരഞ്ഞെടുപ്പിൻ്റെ ഭാഗമായുള്ള വാർഡ് വിഭജനത്തിൽ പുന്നയൂർക്കുളം പഞ്ചായത്തിലെ

ചെറായി,മാവിൻചുവട് വാർഡിലെ 14 വീടുകളിൽ നിന്നായി 61 പേരെ തൃപ്പറ്റ് നാലാം വാർഡ് വോട്ടർ പട്ടികയിൽ അനധികൃതമായി ഉൾപ്പെടുത്തി എന്നാണ് ബിജെപിയുടെ ആരോപണം.നാലാം വാർഡിൽ പരാജയപ്പെടുമെന്ന് ഉറപ്പായതിനാലാണ് ഭരണ സ്വാധീനം ഉപയോഗപ്പെടുത്തി അതിർത്തി ലംഘിച്ച് വോട്ടർമാരെ ചേർത്തതെന്നും ഇവർ പറയുന്നു.വാർഡ് വിഭജനത്തിൽ അതിർത്തി നിർണ്ണയ കമ്മീഷൻ അംഗീകരിച്ച പ്രകൃതിദത്ത അതിരുകളിലുള്ള മൂന്ന്,അഞ്ച് വാർഡുകളിലെ വോട്ടർമാരെയാണ് നാലാം വാർഡിലെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.ഇത്തരത്തിൽ വോട്ടർമാരെ പുതിയ വാർഡിൽ ക്രമീകരിച്ചതിൽ സംസ്‌ഥാനത്ത് പലയിടത്തും അപാകത റിപ്പോർട്ട് ചെയ്യപ്പെട്ടതിനെ തുടർന്ന് ഈ മാസം 17-ന് അകം ഇത് പരിഹരിക്കണമെന്ന് ഇലക്ട്രൽ റജിസ്ട്രേഷൻ ഓഫിസർമാർക്ക് നിർദേശം നൽകിയിരുന്നു.ഇക്കാര്യം പുന്നയൂർക്കുളം പഞ്ചായത്തിൽ നടപ്പായില്ലെന്ന് ഇവർ ആരോപിച്ചു.മറ്റു വാർഡുകളിലെ 61 പേരെ തൃപ്പറ്റ് വാർഡ് പട്ടികയിൽ ഉൾപ്പെടുത്തിയതിന് പുറമെ ഈ വാർഡിൽ ബിജെപിക്ക് കുടുബങ്ങളുടെ വോട്ടുകളും നീക്കം ചെയ്‌തു.വീടില്ലെന്ന കാരണത്തിൽ വോട്ടർപട്ടികയിൽ നിന്നു പേര് ഒഴിവാക്കരുതെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും ഇവിടെ പാലിക്കപ്പെട്ടില്ലെന്നും ബിജെപി മണ്ഡലം സെക്രട്ടറി ബിനീഷ് പുന്നയൂർ,വൈസ് പ്രസിഡൻ്റ് ഷാജി തൃപ്പറ്റ്,പഞ്ചായത്ത് പ്രസിഡന്റ്റ് ടി.കെ.ലക്ഷ്മണൻ എന്നിവർ പറഞ്ഞു.

Follow us on :

More in Related News