Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വഖഫ് ഭേദഗതി ബില്ല് കത്തിച്ച് എസ്.ഡി.പി.ഐ പ്രതിഷേധം

13 Feb 2025 21:11 IST

Jithu Vijay

Share News :

തിരൂരങ്ങാടി : രാജ്യ സഭയിൽ അടക്കം നടപ്പിലാക്കിയ വഖഫ് ഭേദഗതി ബില്ല് കത്തിച്ച് എസ്.ഡി.പി ഐ. പ്രതിഷേധം.

തിരൂരങ്ങാടി മണ്ഡലത്തിൽ ചെമ്മാട് , പരപ്പനങ്ങാടി, കൊടിഞ്ഞി, കോഴിച്ചെന, എടരിക്കോട് എന്നിവിടങ്ങളിൽ

എസ്.ഡി.പി.ഐ പ്രവർത്തകർ ബില്ല് കത്തിച്ച് പ്രതിഷേധിച്ചു.


ഭരണഘടന വിരുദ്ധമായ വഖഫ് ഭേദഗതി ബില്ല് അംഗീക്കരിക്കില്ലന്നും, ന്യൂനപക്ഷസമുധായത്തെ അസ്ഥിരപെടുത്താനുള്ള നീക്കം അനുവദിക്കില്ലന്നും ചെമ്മാട് ബില്ല് കത്തിച്ചുള്ള പ്രതിഷേധം ഉദ്ഘാടനം ചെയ്ത് എസ്.ഡി.പി.ഐ. തിരൂരങ്ങാടി മണ്ഡലം പ്രസിഡൻ്റ് ഹമീദ് പരപ്പനങ്ങാടി പ്രസ്ഥാവിച്ചു. വിവിധ ഇടങ്ങളിൽ നൗഫൽ പരപ്പനങ്ങാടി, അക്ബർ, ഫിറോസ്, മുഹമ്മദലി തുടങ്ങിയവർ സംസാരിച്ചു.

Follow us on :

More in Related News