Tue Dec 12, 2023 10:56 PM 1ST
Location
Sign In
08 Nov 2024 11:19 IST
Share News :
പാലക്കാട്: പാലക്കാട് ഹോട്ടലിലുണ്ടായ പോലീസ് പരിശോധനയിൽ കെപിസിസി രാഷ്ട്രീയ സമിതി അംഗം ബിന്ദു കൃഷ്ണ ഡിജിപിക്ക് പരാതി നൽകി. സിപിഎം ബിജെപി രാഷ്ട്രീയ പ്രവർത്തകരും പരിശോധനയിൽ ഉണ്ടായിരുന്നു. രാഷ്ട്രീയ നേതാക്കളുടെ നിർദേശപ്രകാരമാണ് പൊലീസ് പ്രവർത്തിച്ചത്. ഉത്തരവാദികളായവർക്കെതിരെ അടിയന്തര നിയമനടപടികൾ സ്വീകരിക്കണമെന്നാണ് പരാതിയിൽ പറയുന്നത്.
അതേസമയം, പാലക്കാട്ടെ പരിശോധനയിൽ പൊലീസിനെ സി.പി.എം രാഷ്ട്രീയമായി ദുരുപയോഗം ചെയ്തെന്നാരോപിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്. പൊലീസ് ഉദ്യോഗസ്ഥര്‍ നിലവിലെ എല്ലാ നിയമങ്ങളും തെറ്റിച്ചാണ് മുന്‍ എം.എല്‍.എ ഷാനിമോള്‍ ഉസ്മാന്റെയും മഹിള കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ബിന്ദു കൃഷ്ണയുടെയും മുറികളിൽ പരിശോധന നടത്തിയത്. ബി.എന്‍.എസ്.എസില്‍ നിർദേശിച്ചിരിക്കുന്ന ഒരു നടപടിക്രമവും പാലിക്കാതെയായിരുന്നു പൊലീസ് പരിശോധനയെന്ന് പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.
Follow us on :
Tags:
Please select your location.