Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 Jun 2024 17:13 IST
Share News :
ന്യൂ ഡൽഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി രാഷ്ട്രപതി ദ്രൗപതി മുർമുവിനെ കണ്ട് രാജി സമർപ്പിച്ചു. തുടർ ഭരണം പ്രതീക്ഷിക്കുന്ന എൻഡിഎസഖ്യ സർക്കാർ രൂപീകരിച്ച് നരേന്ദ്ര മോദി ജൂൺ 8-ന് സത്യപ്രതിജ്ഞ ചെയ്യും. എൻഡിഎ സർക്കാർ രൂപീകരിക്കുകയാണെങ്കിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിന് ശേഷം മൂന്നാം തവണയും അധികാരം നിലനിർത്തുന്ന രണ്ടാമത്തെ നേതാവാകും മോദി.
രാവിലെ 11.30നാണ് പ്രധാനമന്ത്രിയുടെ വസതിയിൽ ക്യാമ്പനറ്റ് യോഗം ചേർന്നിരുന്നു. രണ്ടാം മോദി സർക്കാരിന്റെഅവസാന യോഗമാണിത്. ജൂൺ 16ന് കാലാവധി അവസാനിക്കുന്ന നിലവിലെ ലോക്‌സഭ പിരിച്ചുവിടാനും മന്ത്രിസഭ ശുപാർശ ചെയ്യും.അതിനിടെ, വൈകിട്ട് നാലിന് ചേരാൻ സാധ്യതയുള്ള സഖ്യത്തിൻ്റെ യോഗത്തിനായി എൻഡിഎയുടെ മുതിർന്ന നേതാക്കൾ ഡൽഹിയിൽ എത്തിത്തുടങ്ങി. സർക്കാർ രൂപീകരണത്തിൻ്റെ വിശദാംശങ്ങൾ എൻഡിഎ നേതാക്കൾ ചർച്ച ചെയ്‌തേക്കും.
ജെഡിയു നേതാവും ബിഹാർ മുഖ്യമന്ത്രിയുമായ നിതീഷ് കുമാറും അടുത്ത ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയാകാൻ പോകുന്ന തെലുങ്കുദേശം പാർട്ടി അധ്യക്ഷൻ ചന്ദ്രബാബു നായിഡുവും യോഗത്തിൽ പങ്കെടുക്കാനെത്തിയിട്ടുണ്ട്.
Follow us on :
Tags:
Please select your location.