Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വിനേഷ് ഫോഗട്ട് വിജയത്തിലേക്ക്: പതിനഞ്ചാം റൗണ്ട് പിന്നിടുമ്പോള്‍ വിനേഷ് 5,763 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു

08 Oct 2024 13:55 IST

- Shafeek cn

Share News :

ഡല്‍ഹി: ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പില്‍ ജുലാന നിയോജക മണ്ഡലം ഒരു പ്രധാന യുദ്ധക്കളമായി ഉയര്‍ന്നുവന്നിട്ടുണ്ട്. രാഷ്ട്രീയ അരങ്ങേറ്റം കുറിക്കുന്ന വിനേഷ് ഫോഗട്ടാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത്.

വിനേഷ് ഫോഗട്ടിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാക്കിയതിനെത്തുടര്‍ന്നാണ് ഇവിടം ശ്രദ്ധേയമായത്. ബിജെപിയുടെ ക്യാപ്റ്റന്‍ യോഗേഷ് ബൈരാഗിയുമായി കടുത്ത മത്സരമാണ് ഫോഗട്ട് നേരിടുന്നത്. 


ആം ആദ്മി പാര്‍ട്ടി മുന്‍ ഡബ്ല്യുഡബ്ല്യുഇ ഗുസ്തി താരം കവിതാ ദലാലിനെ സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ജനനായക് ജനതാ പാര്‍ട്ടി (ജെജെപി) നിലവിലെ എംഎല്‍എ അമര്‍ജീത് സിംഗ് ധണ്ഡയെയാണ് പിന്തുണയ്ക്കുന്നത്.

ജുലാനയില്‍ 15-ാം റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായപ്പോള്‍ വിനേഷ് ഫോഗട്ട് 5,763 വോട്ടുകള്‍ക്ക് മുന്നിലാണ്.

 

Follow us on :

More in Related News