Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നാട്ടിയത് വളഞ്ഞാൽ നിഴലും വളയും:മുസ്ലിം ലീഗ് ജില്ല ട്രഷറർ ആർ.വി.അബ്ദുൽ റഹീം

21 Apr 2025 19:10 IST

MUKUNDAN

Share News :

പുന്നയൂർ:"നാട്ടിയത് വളഞ്ഞാൽ നിഴലും വളയും" അഴിമതിയും ധിക്കാരവും അഹങ്കാരവും കൈമുതലാക്കി നടക്കുന്ന മുഖ്യമന്ത്രിക്ക് സമാനമാണ് പുന്നയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റെന്ന് മുസ്ലിം ലീഗ് ജില്ല ട്രഷറർ ആർ.വി.അബ്ദുൽ റഹീം പറഞ്ഞു.പുന്നയൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ധർണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.പഞ്ചായത്ത് പ്രസിഡന്റ് എം.കുഞ്ഞുമുഹമ്മദ് അധ്യക്ഷത വഹിച്ചു.നിയോജക മണ്ഡലം പ്രസിഡന്റ് ആർ.പി ബഷീർ മുഖ്യ പ്രഭാഷണം നടത്തി.

വനിത മെമ്പറോട് പ്രസിഡന്റ് അപമര്യാതയായി പെരുമാറിയത്,വിവിധ പദ്ധതികളിലെ അഴിമതി,കുടുംബാരോഗ്യ കേന്ദ്രത്തിന് എൻ.എച്ചിൽ നിന്ന് ലഭിക്കേണ്ട തുക നഷ്ടപ്പെടുത്തിയത്,ചന്ദനമരം മുറിച്ച് കടത്തിയ പ്രതികളെ പിടികൂടാത്തത്, റോഡുകളുടെ അറ്റകുറ്റ പണി നടത്താത്തത്,ലൈഫ് ഗുണഭോക്താക്കൾക്ക് തുക അനുവദിക്കാത്തത്,കുടിവെള്ള പദ്ധതികൾ ഫലപ്രാപ്തിയിലെത്തിക്കാത്തത് തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ടാണ് ധർണ്ണ നടത്തിയത്.ജില്ല വൈസ് പ്രസിഡന്റ് എം.വി.ഷെക്കീർ,സെക്രട്ടറി സി.അഷ്‌റഫ്‌,എസ്.ടി.യു ജില്ല ജനറൽ സെക്രട്ടറി കെ.കെ.ഇസ്മായിൽ,മത്സ്യതൊഴിലാളി ഫെഡറേഷൻ എസ്.ടി.യു സംസ്ഥാന സെക്രട്ടറി പി.എം.ഹംസക്കുട്ടി,മുസ്ലിം യൂത്ത് ലീഗ് ജില്ല വൈസ് പ്രസിഡന്റുമാരായ അസീസ് മന്ദലാംകുന്ന്,എ.വി.അലി,പ്രവാസി ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എം.സത്താർ,വനിത ലീഗ് നേതാക്കളായ ടി.എ.അയിഷ,നസീമ ഹമീദ്,എം.കെ.ഷഹർബാൻ,സുബൈദ പുളിക്കൽ,മറ്റു പഞ്ചായത്ത് അംഗങ്ങളായ ബിൻസി റഫീഖ്,ഷെരീഫ കബീർ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ സൈനുൽ ആബിദീൻ,എം.കെ.സി ബാദുഷ,ഫൈസൽ കുന്നമ്പത്ത്,നിസാർ മൂത്തേടത്ത്,അബ്ദുൽ സലീം കുന്നമ്പത്ത്,ടി.എം.നൂറുദ്ധീൻ,ഷാജഹാൻ കറുത്താരൻ,ഷാഫി എടക്കഴിയൂർ എന്നിവർ പങ്കെടുത്തു.പഞ്ചായത്ത് ജനറൽ സെക്രട്ടറി ടി.കെ.ഉസ്മാൻ സ്വാഗതവും,വൈസ് പ്രസിഡന്റ് പി.എ.നസീർ നന്ദിയും പറഞ്ഞു.

Follow us on :

More in Related News