Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഫെയ്സ്ബുക്ക് പോസ്റ്റിൽ ദേശദ്രോഹമാരോപിച്ച് എൻ.വി.ബാലകൃഷ്ണനെ അറസ്റ്റ് ചെയ്തു.

14 Jun 2025 21:30 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി:എഴുത്തുകാരനും സാമൂഹ്യ വിമർശകനും മുൻ സി.പി.എം കൊയിലാണ്ടി ഏരിയാ സെക്രട്ടറിയുമായിരുന്ന എൻ.വി. ബാലകൃഷ്ണനെ കൊയിലാണ്ടി പോലീസ് അറസ്റ്റ് ചെയ്തു. 2025 ഫെബ്രുവരി 25 ന് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്ത പോസ്റ്റിൽ ദേശദ്രോഹ കുറ്റം ചുമത്തിയാണ് കേസെടുത്തത്. ബാലകൃഷ്ണന്റെ കുറുവങ്ങാട്ടെ വീട്ടിൽ പോലീസ് റെയ്ഡ് നടത്തിയിരുന്നു. ഭാരതീയ ന്യായ സംഹിതയിലെ 352 സെക്ഷൻ 20 പ്രകാരമാണ് കേസെടുത്തത്. ബാലകൃഷ്ണന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത പോലീസ് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. സൈബർ പോലീസ് സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് കൊയിലാണ്ടി എസ്.എച്ച്.ഒ പറഞ്ഞു.


കേന്ദ്രത്തിലെ മോദി ഭരണകൂടത്തിനെതിരായ ഫാഷിസ്റ്റു വിരുദ്ധ നിലപാടിൽ സി.പി.എം വെള്ളം ചേർക്കുന്നുവെന്നാരോപിച്ച് പിണറായി വിജയനും പ്രകാശ് കാരാട്ടിനുമെതിരായ രാഷ്ട്രീയ വിമർശനം നടത്തിയ പോസ്റ്റാണ് കേസിനും അറസ്റ്റിനും കാരണമായത്. പോസ്റ്റിനൊപ്പം ഷെയർ ചെയ്ത രാഷ്ട്രീയ കാർട്ടൂൺ ചിത്രത്തിൽ ദേശദ്രോഹ ഉള്ളടക്കമുണ്ടെന്നാണ് പോലീസ് പറയുന്നത്. അശോക ചക്രത്തിന് സമാനമായ ചിത്രം പോസ്റ്റ് ചെയ്ത് അനാദരവ് കാണിച്ചതയാണ് കേസ്


ഡി.വൈ.എഫ്.ഐ മുൻ ജില്ലാ പ്രസിഡന്റും, സി പി എം മുൻ കൊയിലാണ്ടി ഏറിയാ സെക്രട്ടറിയുമായിരുന്ന എൻ.വി. ബാലകൃഷ്ണൻ ഇപ്പോൾ

 സി.പി.എം വിട്ട് അന്തരിച്ച മുൻ

എസ്.എഫ്.ഐ നേതാവ് കെ.എസ്.ബിമൽ രൂപീകരിച്ച ജനാധിപത്യവേദിയെന്ന സംഘടനയുടെ നേതൃനിരയിൽ പ്രവർത്തിച്ചു വരികയാണ്.

കള്ളക്കേസെടുത്ത് നിശബ്ദമാക്കാമെന്ന

പിണറായി സർക്കാറിന്റെ

നടപടിയെ ഒട്ടും ഭയക്കില്ലെന്നും രാഷ്ട്രീയ വിമർശനങ്ങൾ ഉയർത്തി മുന്നോട്ടു പോകുമെന്നും ബാലകൃഷ്ണൻ പറഞ്ഞു.

Follow us on :

Tags:

More in Related News