Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 Nov 2024 13:57 IST
Share News :
കാഞ്ഞിരപ്പള്ളി
സമ്പന്നരെ അതിസമ്പന്നരാക്കുന്ന ഭരണമാണ് ബി ജെ പി നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാഞ്ഞിരപ്പള്ളിയിൽ മൂന്നുനിലകളിലായി പുതുതായി നിർമ്മിച്ച സി പി ഐ എം കാഞ്ഞിരപ്പള്ളി ഏരിയാ കമ്മിറ്റി ഓഫീസ് ( സീതാറാം യച്ചൂരി ഭവൻ) ഉൽഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.കേന്ദ്ര സർക്കാർ മതനിരപേക്ഷത തകർക്കുകയാണ്. ജനങ്ങൾ എൽ ഡി എഫ് നെ വിശ്വാസത്തിലെടുത്തതിൻ്റെ ഫലമാണ് ഉപതെരഞ്ഞെടുപ്പിലുണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുൻ നിയമസഭാംഗം കെ ജെ തോമസ് അധ്യക്ഷനായി.മന്ത്രി വി എൻ വാസവൻ, വൈക്കം വിശ്വൻ, അഡ്വ.കെ, അനിൽകുമാർ, എ വി റസൽ ,കെ രാജേഷ്, തങ്കമ്മ ജോർജ്കുട്ടി, ഷമീം അഹമ്മദ്, ഗവ.ചീഫ് വിപ്പ് ഡോ: എൻ ജയരാജ്, അഡ്വ.സെബാസ്റ്റൻകുളത്തുങ്കൽ എം എൽ എ, വി ജി ലാൽ, അഡ്വ.ഗിരിഷ് എസ് നായർ എന്നിവർ പ്രസംഗിച്ചു.
Follow us on :
More in Related News
Please select your location.