Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പരുന്തുംപാറയിലെ സർക്കാർ ഭൂമിയിലെ കയ്യേറ്റം ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യൂവിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു.

08 Mar 2025 11:01 IST

PEERMADE NEWS

Share News :

പീരുമേട് : പരുന്തുംപാറയിലെ സർക്കാർ ഭൂമിയിലെ കയ്യേറ്റം ഡി.സി.സി പ്രസിഡൻ്റ് സി.പി മാത്യൂവിൻ്റെ നേതൃത്വത്തിൽ സന്ദർശിച്ചു. പരുന്തുംപാറയിൽ ഭൂമികൈയ്യേറ്റം വ്യാപകമാണന്നും പീരുമേട് എം.എൽ.എ യ്ക്കും ഇടതുപക്ഷ നേതാക്കൾക്കും ഇതിൽ പങ്കുണ്ടെന്നും ഇവരും റവന്യൂ ഉദ്ദ്യോഗസ്ഥരും ഉൾപ്പെടുന്ന ലോബിയാണ് ഇതിനു പിന്നിലെന്നും അദ്ദേഹം ആരോപിച്ചു. സർക്കാർ ഭൂമി കൈയ്യേറി കള്ളപട്ടയങ്ങൾ തരപ്പെടുത്തി മറിച്ചു വിറ്റ് കോടികൾ തട്ടുന്ന വലിയ റാക്കറ്റാണ് ഇതിനു പിന്നിൽ . കൈയ്യേറ്റങ്ങൾ നിരവതി റിപ്പോർട്ട് ചെയ്തിട്ടും ബന്ധപെട്ട ഡിപ്പാർട്ടുമെൻ്റിനോ ഗവൺമെൻ്റിനോ യാതൊരു കുലുക്കവും ഇല്ല. കയ്യേറ്റങ്ങൾ റിപ്പോർട്ടു ചെയ്താൽ ഭൂസംരക്ഷണ നിയമപ്രകാരം കേസെടുക്കണം. എന്നാൽ നാളിതുവരെയായി ഒരു കേസുപോലും എടുത്തിട്ടില്ല. നിർമാണ നിരോധനം മൂലം ലൈഫ് പദ്ധതിയിൽ പാവപെട്ടവന് ചെറിയ കൂരവയ്ക്കുവാൻ പോലും പെർമിറ്റ് കൊടുക്കാത്തിടത്ത് ഇവിടെ വലിയ സൗദങ്ങൾ പണിയുന്നതിന്എങ്ങനെ പെർമിറ്റ് ലഭിച്ചു എന്നുള്ളത് പഞ്ചായത്തും റവന്യൂ ഡിപ്പാർട്ടുമെൻ്റും വ്യക്തമാക്കണം. റവന്യൂ ഉദ്വോഗസ്ഥരുടെ മൂക്കിനു താഴെ നടക്കുന്ന കൈയ്യേറ്റങ്ങൾ ഒഴിപ്പിയ്ക്കുന്നതിനും സർക്കാർ ഭൂമി തിരിച്ചെടുത്ത് സംരക്ഷിയ്ക്കുന്നതിനുമുള്ള നടപടി സ്വീകരിച്ചില്ലെങ്കിൽ ശക്തമായ സമരങ്ങളെ നേരിടെണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പീരുമേട് ബ്ലോക്ക് പ്രസിഡൻറ് റോബിൻ കാരയ്ക്കാട്ട്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് ഫ്രാൻസീസ് അറയ്ക്കപറമ്പിൽ, വൈസ് പ്രസിഡൻ്റ് ടോണി തോമസ്, പീരുമേട് മണ്ഡലം പ്രസിഡൻ്റ് കെ. രാജൻ, നേതാക്കളായ രാജൻ കൊഴുവൻമാക്കൽ, അജിത്ത് ദിവാകരൻ, സെയിദാലി, നജീബ്. റ്റി.യു, ജോൺ തോമസ് ഉമ്മർ ഫറൂക്ക്, ജോബിൻ എന്നിവർ അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Follow us on :

More in Related News