Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ് എത്രയും വേഗം തുറന്നു പ്രവർത്തിക്കണം- സി വി കുര്യാക്കോസ്

10 Jul 2024 19:10 IST

WILSON MECHERY

Share News :

തൃശ്ശൂർ :

 ഉദ്ഘാടനം കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും  പൊതു ജനങ്ങൾക്ക് തുറന്നു നൽകാതെ നിലകൊള്ളുന്ന മുണ്ടുർ സബ് രജിസ്റ്റർ ഓഫീസ് എത്രയും വേഗത്തിൽ തുറന്നു പ്രവർത്തിക്കണമെന്ന് കേരള കോൺഗ്രസ്. ഇക്കാര്യത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് കേരള കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് സി വി കുര്യാക്കോസ് ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസിനു മുൻപിൽ കേരള കോൺഗ്രസിന്റെ നേതൃത്വത്തിൽ നടന്ന സായാഹ്ന ധർണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നവ കേരള നിര്‍മ്മിതിയുടെ ഭാഗമായി കൂടുതൽ സൗകര്യങ്ങളോടെ പണിതീർത്തതാണ് മുണ്ടൂർ സബ് രജിസ്ട്രാർ ഓഫീസ്..കഴിഞ്ഞ ഒക്ടോബർ 30 നാണ് മന്ത്രി വി എൻ വാസവൻ ഈ സബ് രജിസ്ട്രാർ ഓഫീസ് ഉദ്ഘാടനം ചെയ്തത്.

കേരള സ്റ്റേറ്റ് കണ്‍സ്‌ട്രേഷന്‍ കോര്‍പ്പറേഷന്റെ നേതൃത്വത്തില്‍ 1.29 കോടി രൂപ കിഫ്ബി ഫണ്ട് ഉപയോഗിച്ചായിരുന്നു കെട്ടിടത്തിന്റെ നിര്‍മ്മാണം. രജിസ്‌ട്രേഷന്‍ വകുപ്പിന്റെ നേതൃത്വത്തില്‍ 5.65 ലക്ഷം രൂപ ചെലവഴിച്ച് ഫര്‍ണിഷിംഗ് പ്രവര്‍ത്തനങ്ങളും നടത്തി. പ്രവർത്തനക്ഷമമായാൽ ഈ സബ് രജിസ്ട്രാര്‍ ഓഫീസ് പ്രദേശത്തെ ആറു പഞ്ചായത്തുകളില്‍ നിന്നായി 15 വില്ലേജ് ഓഫീസുകളിലെ ജനങ്ങള്‍ക്ക് മികച്ച സേവനം ലഭിക്കുന്നതിന് കാരണമാകുമെന്ന് അദ്ദേഹം പറഞ്ഞു.

Follow us on :

More in Related News