Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 Sep 2024 16:16 IST
Share News :
ഗുരുവായൂർ:ക്ഷേത്രദർശനത്തിനെത്തിയ കുട്ടി കിണറ്റിൽ വീണ് മരിച്ച സംഭവത്തിൽ കുറ്റക്കാർ സിപിഎം ഭരിക്കുന്ന ഗുരുവായൂർ നഗരസഭയാണെന്ന് ആരോപിച്ച് ബിജെപി ഗുരുവായൂർ മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭ ഓഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു.മഞ്ചുളാൽ പരിസരത്ത് വെച്ച് മാർച്ച് പോലീസ് തടഞ്ഞു.തുടർന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി കൾച്ചറൽ സെൽ സംസ്ഥാന കൺവീനർ രാജൻ തറയിൽ ഉദ്ഘാടനം ചെയ്തു.ഗുരുവായൂർ ഏരിയ കമ്മിറ്റി പ്രസിഡൻ്റ് മനീഷ് കുളങ്ങര അധ്യക്ഷത വഹിച്ചു.ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് അനിൽ മഞ്ചറമ്പത്ത്,കൗൺസിലർ ശോഭ ഹരി നാരായണൻ,പ്രദീപ് പണിക്കശ്ശേരി,ജിഥുൻലാൽ എന്നിവർ പ്രസംഗിച്ചു.ടൗൺ ഹാൾ പരിസരത്ത് നിന്ന് ആരംഭിച്ച മാർച്ചിന് ദീപ ബാബു,കെ.ആർ.ചന്ദ്രൻ,കെ.സി.വേണുഗോപാൽ,ദീപക് തിരുവെങ്കിടം,ദിലീപ് ഘോഷ്,ഷാജി പൂക്കോട്,ജിഥിൻ കാവീട്,ജിഷാദ് ശിവൻ,പ്രസന്നൻ വലിയപറമ്പിൽ,ജെയ്സൺ എന്നിവർ നേതൃത്വം നൽകി.
Follow us on :
Tags:
Please select your location.